India - 2020

ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്‍റ്

പ്രവാചക ശബ്ദം 21-11-2020 - Saturday

കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജെക്കോബിയെ തെരഞ്ഞെടുത്തു. ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്ജെ) സന്യാസ സമൂഹത്തിന്റെ പ്രോവിന്‍ഷ്യലാണ്. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വി.സി. കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പു നടന്നത്. സിസ്റ്റര്‍ വിമല സിഎംസിയെ വൈസ് പ്രസിഡന്റായും സിസ്റ്റര്‍ ഷേര്‍ലി എസ്എംഡിസിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഫാ. തോമസ് മരോട്ടിപ്പറമ്പില്‍ ഒസിഡി, ഫാ. ജോസ് മരിയദാസ് ഒഐസി, ഫാ. ബെന്നി നല്‍ക്കര സിഎംഐ, സിസ്റ്റര്‍ ജാന്‍സി ഓക്കാം. പുതിയ ഭാരവാഹികളുടെ സേവന കാലാവധി മൂന്നു വര്‍ഷമാണ്.


Related Articles »