India - 2024

ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ബി2ബി ഉദ്ഘാടനം ചെയ്തു

പ്രവാചക ശബ്ദം 26-11-2020 - Thursday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നവീന സംരംഭമായ ബിസിനസ് ടു ബിസിനസ് നെറ്റ്വര്‍ക്ക് (ബി 2 ബി) ദുബായിലെ ബിസിനസ് കൂട്ടായ്മയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ബി 2 ബി വഴി ധാരാളം വ്യാപാര വ്യവസായ സാധ്യതകള്‍ തുറന്നുകിട്ടുകയും സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുകയും ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വ്യാപാരരംഗത്ത് സത്യസന്ധതയും നീതിബോധവും പുലര്‍ത്തിക്കൊണ്ടു സുവിശേഷവത്ക്കരണത്തിനു തയാറാകണമെന്ന് അദ്ദേഹം അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഓണ്‍ലൈനിലൂടെ നടത്തിയ സമ്മേളനത്തില്‍ യുഎഇയിലെ ചങ്ങനാശേരി അതിരൂപതക്കാരായ സംരംഭകരും പ്രവാസി അപ്പൊസ്തലേറ്റ് ഗള്‍ഫ് പ്രതിനിധികളും പങ്കെടുത്തു. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം ആമുഖപ്രസംഗം നടത്തി. പ്രവാസി അപ്പോസ്തലേറ്റ് ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ ജോ കാവാലം, സിബി വാണിയപുരയ്ക്കല്‍, തങ്കച്ചന്‍ പൊന്‍മാങ്കല്‍, ജോസഫ് ഏബ്രഹാം, ബിജു ഡൊമിനിക്, ജേക്കബ് ജോസഫ് കുഞ്ഞ് എന്നിവര്‍ ്രപ്രസംഗിച്ചു.


Related Articles »