Arts - 2025
യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആശ്വാസകേന്ദ്രമായി ബെത്ലഹേമിലെ 'പൂജരാജാക്കളുടെ ഭവനം'
പ്രവാചക ശബ്ദം 27-11-2020 - Friday
ബെത്ലഹേം: കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടെ യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമുള്ള സാംസ്കാരിക സംവാദ വിശ്രമ കേന്ദ്രമായി ബെത്ലഹേമിലെ പൂജരാജാക്കളുടെ ഭവനം (The House of Magi). പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടം നവീകരിച്ചും രൂപപ്പെടുത്തിയുമാണ് പൂജരാജാക്കളുടെ സ്മാരകമെന്നോണം പുതിയഭവനം പണിതീര്‍ത്തിരിക്കുന്നത്. തിരുപ്പിറവിയുടെ ബസിലിക്കയില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയായിട്ടാണ് പൂജരാജാക്കളുടെ ഭവനം സ്ഥിതിചെയ്യുന്നതെന്നതു ശ്രദ്ധേയമാണ്. വിശുദ്ധനാട്ടിലെ പൊതുവായ മന്ദിരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രോ തേറാ സാന്താ അസോസിയേഷന്‍റെ (Pro Terra Santa Association) കീഴിലാണ് ഭവനം നിര്‍മ്മിച്ചിരിക്കുന്നത്.
യുവാക്കള്‍ക്കായുള്ള നൈപുണ്യ പരിശീലനകേന്ദ്രം, ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഉപദേശകേന്ദ്രം, മാനസികാരോഗ്യ സ്ഥാപനം എന്നിവ നിലകൊള്ളുന്നത് മൂന്നുരാജാക്കളുടെ ഭവനത്തിലാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങളെ തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മൂന്നു രാജാക്കാന്മാരുടെ ഭവനനിര്‍മ്മാണം നടത്തിയതെന്ന് പദ്ധതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന വിന്‍ചേന്‍സോ ബലേമോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വിദൂരങ്ങളില്‍നിന്ന് തിരുപ്പിറവിയുടെ സാക്ഷികളായി ഒത്തുചേര്‍ന്ന പൂജരാജാക്കളുടെ പ്രതീകമായ ഇവിടെ പ്രത്യാശയിലേയ്ക്കുള്ള സഞ്ചാരത്തിന്‍റെ സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)