News - 2025
പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് ഹംഗേറിയന്‍ ഭരണകൂടം: കെട്ടിടങ്ങള്‍ രക്തവര്‍ണ്ണമണിഞ്ഞു
പ്രവാചക ശബ്ദം 27-11-2020 - Friday
ബുഡാപെസ്റ്റ്: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഹംഗേറിയന്‍ ഭരണകൂടം. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്രസിദ്ധ സ്മാരകങ്ങളും കെട്ടിടങ്ങളും ചുവപ്പണിഞ്ഞു.ബുഡാപെസ്റ്റിലെ പ്രശസ്തമായ എലിസബത്ത് ബ്രിഡ്‌ജ് ഉള്‍പ്പെടെയുള്ള പ്രസിദ്ധ നിര്‍മ്മിതികള്‍ ചുവപ്പ് കളറില്‍ അലങ്കരിച്ചുവെന്നത് ശ്രദ്ധേയമാണ്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിനം പ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരികയുമാണ് ‘ചുവപ്പ് ബുധന്‍’ ആചരണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനായുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി അസ്ബേജ് ട്രിസ്റ്റാന്‍ സ്മരിച്ചു.
എലിസബത്ത് ബ്രിഡ്‌ജിനു പുറമേ, സെന്റ് ഗെല്ലെര്‍ട്ടിന്റെ പ്രതിമ, ബ്ലസ്ഡ് വിര്‍ജിന്‍ മേരി ദേവാലയം, മദര്‍ ഓഫ് ഗോഡ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സിലാഗി ഡെസ്സോ സ്ക്വയറിലെ റിഫോംഡ് ദേവാലയം, ബുഡവറിലെ ലൂഥറന്‍ ചര്‍ച്ച് തുടങ്ങിയ പ്രധാന നിര്‍മ്മിതികളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവര്‍ണ്ണമണിഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഓരോ വര്‍ഷവും ഏതാണ്ട് മൂവായിരത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന കാര്യം അസ്ബേജ് ചൂണ്ടിക്കാട്ടി.
#RedWednesday commemoration in Budapest, Hungary. Pray & act for the persecuted Christians! pic.twitter.com/ZMZYtyBcGE
— Tristan Azbej ن (@tristan_azbej) November 25, 2020
ക്രൈസ്തവരുടെ നേര്‍ക്കുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എ.സി.എന്‍ ആരംഭം കുറിച്ച ചുവപ്പ് ബുധന്‍ ആചരണത്തിന് വലിയ രീതിയിലുള്ള പിന്തുണ നല്കുക വഴി തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തോടുള്ള ആഴമായ അനുഭാവം ആവര്‍ത്തിച്ചിരിക്കുകയാണ് ഹംഗറി. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി വലിയ രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്ന വിരലില്‍ എണ്ണാവുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഹംഗേറിയ.
2016ല്‍ ഇംഗ്ലണ്ടിലാണ് ചുവപ്പ് ബുധന്‍ ആദ്യമായി ആചരിച്ചത്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവന്ന നിറത്തില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളും നിര്‍മ്മിതികളും ചുവന്ന കളറില്‍ അലങ്കരിക്കുന്നതാണ് ചുവപ്പ് ബുധന്‍ ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക