India - 2025
ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു സ്‌ട്രോയും സിപ്പറും അയച്ചു നല്‍കി ഡല്‍ഹിയിലെ അഭിഭാഷക സംഘം
പ്രവാചക ശബ്ദം 30-11-2020 - Monday
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ, ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോയും സിപ്പറും പിടിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഒരുകൂട്ടം അഭിഭാഷകര്‍ ഇന്നലെ ഫാ. സ്റ്റാന്‍ സ്വാമിക്കു വേണ്ട സ്‌ട്രോയും സിപ്പറും ജയിലിലേക്ക് പാഴ്‌സലായി അയച്ചു നല്കി. അതേസമയം പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള എണ്‍പത്തിമൂന്നുകാരനായ വൈദികന്‍ ജയിലിലെത്തി രണ്ടാംദിനം മുതല്‍ സിപ്പറും മറ്റു സൗകര്യങ്ങളും നല്കിയതായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന നവിംമുബൈയിലെ തലോജ ജയില്‍ അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിറയലുള്ളതുകാരണം ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും അറസ്റ്റ് ചെയ്തപ്പോള്‍ എന്‍ഐഎ സ്‌ട്രോയും സിപ്പറും പിടിച്ചെടുത്തെന്നും അവ മടക്കിനല്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. സ്റ്റാന്സ്വാ മി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍ സ്വാമിയെ റാഞ്ചിയിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.