News - 2025
കോവിഡ് 19: ഇറ്റലിയില്‍ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞത് ഒരു ബിഷപ്പും 43 വൈദികരും
പ്രവാചക ശബ്ദം 01-12-2020 - Tuesday
റോം: കോവിഡ് 19 രോഗബാധ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നവംബറിൽ മാത്രം മരണമടഞ്ഞത് നാൽപ്പത്തിമൂന്ന് ഇറ്റാലിയൻ വൈദികര്‍. ഫെബ്രുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ 167 വൈദികര്‍ക്ക് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെട്ടതായി ഇറ്റാലിയൻ മെത്രാന്‍ സമിതിയുടെ പത്രമായ 'അവനീര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഒരു ഇറ്റാലിയൻ ബിഷപ്പും കോവിഡ് ബാധയെ തുടര്‍ന്നു മരണമടഞ്ഞു. നവംബർ 23ന് മിലാനിലെ വിരമിച്ച ഓക്സിലറി ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരിയാണ് (87) അന്തരിച്ചത്.
ഒക്ടോബർ ആരംഭത്തില്‍ കാസെർട്ട രൂപതയിലെ ബിഷപ്പ് ജിയോവന്നി ഡി അലൈസ് കൊറോണ ബാധിച്ച് മരിച്ചിരിന്നു. ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബാസെറ്റി ഈ മാസം ആദ്യം കോവിഡ് 19 രോഗബാധിതനായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഇറ്റലിയില്‍ വൈറസിന്റെ രണ്ടാം തരംഗം നേരിടുകയാണ്. 7,95,000 ത്തിലധികം പോസിറ്റീവ് കേസുകളുണ്ടെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ രാജ്യത്ത് 55,000 പേർ വൈറസ് ബാധയെ തുടര്‍ന്നു മരണമടഞ്ഞിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക