India - 2024

രാമനാഥപുരം രൂപതയില്‍ പുതിയ കുര്‍ബാനക്രമം

പ്രവാചക ശബ്ദം 01-12-2020 - Tuesday

കോയമ്പത്തൂര്‍: രാമനാഥപുരം സീറോ മലബാര്‍ രൂപതയില്‍ പുതിയ കുര്‍ബാനക്രമം നിലവില്‍വന്നു. ജനാഭിമുഖമായ കുര്‍ബാന അര്‍പ്പിക്കുന്ന ഇതേവരെയുള്ള രീതിക്കുപകരം വിശ്വാസപ്രമാണം വരെ വചനവേദിയില്‍ ജനങ്ങൾക്ക്‌ അഭിമുഖമായും അതിനുശേഷം കുര്‍ബാന സ്വീകരണം കഴിയുന്നതുവരെ അൾത്താരയ്ക്ക് അഭിമുഖമായും പിന്നീട്‌ സമാപനശുശ്രൂഷ വചനവേദിയില്‍ ജനങ്ങൾക്കഭിമുഖമായുമാണ്‌ പുതിയ കുര്‍ബാന സമര്‍പ്പണം.

സീറോ മലബാര്‍ സിനഡിന്റെ തീരുമാനപ്രകാരമാണ്‌ മാറ്റം. രാമനാഥപുരം രൂപതയില്‍ ഈ സംവിധാനം നടപ്പാക്കിയതോടെ തമിഴ്നാട്ടിലെ സീറോ മലബാര്‍ സഭ മുഴുവനായും ഈ രീതിയില്‍ കുര്‍ബാന അര്‍പ്പണം നടക്കുന്ന പ്രദേശമായി. പുതിയക്രമത്തിലല്ലാതെ വ്യത്യസ്തമായുള്ള വിശുദ്ധകുര്‍ബാനസമര്‍പ്പണത്തിന്‌ രാമനാഥപുരം രൂപതയില്‍ സാധുതയും അംഗീകാരവും ഉണ്ടാകില്ലെന്ന്‌ രാമനാഥപുരം രൂപതാ മെത്രാന്‍ മാര്‍ പോൾ ആലപ്പാട്ടിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.


Related Articles »