News - 2025
ഇന്തോനേഷ്യയിലെ ക്രൈസ്തവ നരഹത്യ: ഭീകരരെ പിടികൂടാന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു
പ്രവാചക ശബ്ദം 02-12-2020 - Wednesday
ജക്കാര്‍ത്ത: കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കിയ ഇസ്ലാമിക ഭീകരരെ പിടികൂടുന്നതിനായി സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. സെന്‍ട്രല്‍ സുലവേസി പ്രവിശ്യയില്‍ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ സാല്‍വേഷന്‍ ആര്‍മി പ്രൊട്ടസ്റ്റന്റ് സഭയിലെ നാല് അംഗങ്ങളാണു ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഈസ്റ്റ് ഇന്തോനേഷ്യന്‍ മുജാഹിദ്ദീനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതേസമയം രാജ്യത്ത് നിരവധി ഭീകരസംഘടനകള്‍ ഇസ്ലാമിക് സ്റ്റേറേറ്റിനോട് ആഭിമുഖ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് സൂചന. അക്രമികളെ പിടികൂടുന്നതില്‍ പോലീസിനു സഹായം നല്കാനാണു പ്രത്യേക സൈനികവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ കടുത്ത പീഡനത്തിനിരയാകുന്നതായി ഇതിന് മുന്‍പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക