India - 2025
ഫാ. പോൾ പീടിയേക്കൽ ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
സ്വന്തം ലേഖകന്‍ 11-12-2020 - Friday
ജയ്പൂർ: ജയ്പൂർ ഹോളി ഫാമിലി ഇടവക വികാരി ഫാ. പോൾ പീടിയേക്കലിനെ ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേൽ തട്ടിൽ, ജയ്പൂർ മിഷൻ സോണൽ വികാരിയായി നിയമിച്ചു. രാജസ്ഥാനിലെ പന്ത്രണ്ട് ജില്ലകളിലായി വളർന്ന് വരുന്ന സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതിന് വികാരി ജനറാൾ ഫാ. ജയിംസ് പാലക്കലിന്റെ നിർദ്ദേശപ്രകാരമാണ് നിയമനം.
ജയ്പൂർ സിറ്റി പാരിഷ്, ജോട്ട് വാര സെന്റ് തോമസ് ചർച്ച്, കോട്ട മാർ സ്ലീവാ ചർച്ച്, സെന്റ് ജൂഡ് മിഷൻ ബുന്ധി, ബിവാഡി സെന്റ് ജോസഫ് ചർച്ച് എന്നിവിടങ്ങളിൽ കാനോൻ നിയമം നിഷ്കർഷിക്കുന്ന ഫൊറോന വികാരിയുടെ ചുമതലകൾ അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. നിലവിൽ ജയ്പൂർ ഹോളി ഫാമിലി ചർച്ചിന്റെ വികാരിയായി സേവനമനുഷ്ടിക്കുകയായിരിന്നു ഫാ. പോൾ.