India - 2024
പ്രവാസികള്‍ക്ക് വേണ്ടി ക്രിസ്തുമസ് ഓണ്‍ലൈന്‍ മത്സരവുമായി ചങ്ങനാശേരി പ്രവാസി അപ്പസ്‌തോലേറ്റ്
18-12-2020 - Friday
ചങ്ങനാശേരി പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ പ്രവാസികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. നൊസ്റ്റാള്‍ജിയ നോട്ട് ( ക്രിസ്മസ് ഓര്‍മകുറിപ്പ് ), ക്രിസ്മസ് ചിത്രങ്ങള്‍, ക്രിസ്മസ് കരോള്‍ ഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു വിഭാഗങ്ങളായിട്ടാണ് മത്സരം. കരോള്‍ ഗാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 15000 രൂപ, 10000 രൂപ, 5000 രൂപാ എന്നീ ക്രമത്തിലും വ്യക്തിഗത ഇനങ്ങളായ ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് 10000 രൂപ,5000 രൂപ, 3000 രൂപ എന്നീ ക്രമത്തിലും കാഷ് അവാര്‍ഡുകള്‍ നല്‍കും. ഡിസംബര്‍ 25 വരെ എന്ട്രി് കള്‍ അയ്ക്കാം.
ഫോണ്‍: +96898501651, +96566399297, +972559569867, +971568688558