India - 2025
കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പ്രവാചക ശബ്ദം 09-01-2021 - Saturday
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നുണകളുടെയും വിദ്വേഷത്തിന്റെയും നവമാധ്യമ പ്രവണതകളുടെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ പ്രതിഫലിപ്പിക്കാന്‍ ക്രിയാത്മക ഇടപെടലുകള്‍ക്കു കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഷിജി ജോണ്‍സണ്‍ (തോട്ട് ഓഫ് ദ ഡേ), ഫാ. ഷിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ (കടുക്), ഫാ. വിന്‍സന്റ് വാര്യത്ത് (പ്രചോദനാത്മകചിന്തകള്‍) മേരി ജോസഫ് മാന്പിള്ളി( അമ്മാമ്മയും കൊച്ചുമോനും) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ചവിട്ടുനാടക കലാകാരന്‍ അലക്സ് താളൂപ്പാടത്ത്, പ്രായം കുറഞ്ഞ സംവിധായകന്‍ ആഷിഖ് വിനു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, ടി.എം.ഏബ്രഹാം, ഏ.കെ.പുതുശേരി, ആന്റണി ചടയംമുറി എന്നിവര്‍ പ്രസംഗിച്ചു.