News - 2025
വിശുദ്ധ നാട് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം റദ്ദാക്കി
പ്രവാചക ശബ്ദം 11-01-2021 - Monday
ജെറുസലേം: വിശുദ്ധ നാട്ടിലെയും ഗാസയിലെയും ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണയുമായി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ (എച്ച്.സി.എല്‍) ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘം വര്‍ഷം തോറും നടത്തിവരാറുണ്ടായിരുന്ന വിശുദ്ധ നാട് തീര്‍ത്ഥാടനം ഇക്കൊല്ലം റദ്ദാക്കി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു സന്ദര്‍ശനം റദ്ദാക്കുകയയാണെന്നും പകരം ഓണ്‍ലൈനിലൂടെയുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുമെന്നും എച്ച്.എല്‍.സി അറിയിക്കുകയായിരിന്നു. രാഷ്ട്രീയവും, സാമൂഹികവുമായ പ്രശ്നങ്ങളോട് മല്ലിട്ട് ജീവിക്കുന്ന പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവും, പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയായിരിന്നു. നിലവിലെ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 21 വരെ ഓണ്‍ലൈനിലൂടെയുള്ള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുവനാണ് തീരുമാനം.
സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ അടുത്ത വേനല്‍ കാലത്ത് ചെറു സംഘത്തിനു നേരിട്ട് സന്ദര്‍ശനം നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെത്രാന്‍ സംഘം. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 15 മെത്രാന്‍ സമിതികളെ പ്രതിനിധീകരിച്ചുകൊണ്ട് 11 മെത്രാന്മാര്‍ക്ക് പുറമേ, ജെറുസലേമിലെ പുതിയ ലത്തീന്‍ പാത്രിയാര്‍ക്കീസായ പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത, അപ്പസ്തോലിക ന്യൂണ്‍ഷോ ലിയോപോള്‍ഡോ ജിറേലി മെത്രാപ്പോലീത്ത തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നതും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
വിനോദ സഞ്ചാരത്തേയും, തീര്‍ത്ഥാടനത്തേയും ആശ്രയിച്ചാണ് വിശുദ്ധ നാട്ടിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും ജീവിക്കുന്നത്. മഹാമാരിയെ തുടര്‍ന്നു ഇവരുടെ ജീവിത വരുമാന മാര്‍ഗ്ഗങ്ങള്‍ നിലച്ച മട്ടിലാണ്. പുതിയ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ സഹായിക്കുന്നതിനെ കുറിച്ചും, ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും, വിശുദ്ധ നാട്ടിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചും മെത്രാന്‍മാര്‍ ചര്‍ച്ച ചെയ്യും. ‘പ്രെയര്‍’, ‘പില്‍ഗ്രിമേജ്’, ‘പേഴ്സേഷ്വന്‍’ എന്നീ മൂന്ന്‍ “p” കളെ അടിസ്ഥാനമാക്കി 1990 കളുടെ അവസാനത്തിലാണ് ‘ദി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍’ രൂപീകരിക്കപ്പെടുന്നത്. വാര്‍ഷിക കൂടിക്കാഴ്ച്ചയുടെ ചട്ടക്കൂട് “പ്രാര്‍ത്ഥന” കേന്ദ്രീകരിച്ചാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക