News - 2025
വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്ക സഭ നല്‍കിയ സേവനങ്ങള്‍ക്ക് അഭിനന്ദനവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്
പ്രവാചക ശബ്ദം 18-01-2021 - Monday
കൊളംബോ: ശ്രീലങ്കയിലെ വിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധിക്കായി കത്തോലിക്ക സഭ നല്‍കിവരുന്ന സേവനങ്ങളെ അഭിനന്ദിച്ച് പ്രസിഡന്റ് ഗോട്ടാബയ രാജപക്ഷെ. ഇക്കഴിഞ്ഞ ജനുവരി 15ന് നെഗോമ്പോയിലെ ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്ക ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹയര്‍ എജ്യൂക്കേഷ(ബി.സി.ഐ)നിലെ അണ്ടര്‍ ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളോണിയല്‍ കാലഘട്ടം മുതല്‍ വ്യാപകമായ സ്കൂള്‍ ശൃംഖലയിലൂടെ രാജ്യത്തെ യുവസമൂഹത്തിന് വിദ്യാഭ്യാസം നല്‍കുന്നതില്‍ കത്തോലിക്ക സഭയും ബി.സി.ഐ കോളേജും വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും വിദ്യാഭ്യാസമാണ് ഏതൊരു രാജ്യത്തിന്റേയും വികസനത്തിന്റെ അടിസ്ഥാന ശിലയെന്നും രാജപക്ഷെ പറഞ്ഞു.
കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ മാര്‍ഗ്ഗനിര്‍ദേശത്താല്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ ഡിപ്ലോമ തലത്തിലുള്ള കോഴ്സുകള്‍ വഴി ബി.സി.ഐ ക്യാമ്പസ് ആയിരങ്ങളുടെ ഭവനമായി മാറിയിട്ടുള്ള കാര്യം തനിക്കറിയാമെന്നും, 2015-താന്‍ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറിയായിരിക്കെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനു മുന്‍പായി ഈ മഹത്തായ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിനായി സംഭാവന നല്‍കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രാജപക്ഷെ പറഞ്ഞു. ബിരുദദാന ചടങ്ങിനു ശേഷം ശ്രീലങ്കന്‍ പ്രസിഡന്റും, കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തും ക്യാമ്പസില്‍ മരതൈകള്‍ നട്ടിരിന്നു.
മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനോടുള്ള ആദരസൂചകമായി 2015 . ഇംഗ്ലീഷ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, തൊഴിലധിഷ്ടിത കോഴ്സുകള്‍ എന്നീ കോഴ്സുകള്‍ വഴി കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 17,200 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും പഠനം പൂര്‍ത്തീകരിച്ചത്. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്മെന്റും, ബാച്ചിലര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ രണ്ടു കോഴ്സുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക