News - 2025

കോവിഡ് ബാധിതരായി ഒരാഴ്ചയ്ക്കിടെ മരണമടഞ്ഞത് ഒന്‍പത് മെത്രാന്മാർ

പ്രവാചക ശബ്ദം 16-01-2021 - Saturday

റോം: കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് പിടിപെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞത് ഒന്‍പതു മെത്രാന്മാർ. ജനുവരി 8 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഭൂഖണ്ഡങ്ങളിലെ മെത്രാൻമാരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. 53 മുതൽ 91 വരെ വയസ്സുണ്ടായിരുന്നവർ മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. പട്ടികയിലെ അഞ്ചുപേർ യൂറോപ്പിൽ നിന്നുള്ള മെത്രാന്മാരാണ്. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പായിരുന്ന ഫിലിപ്പ് ടർത്താഗ്ലിയ, സാംബിയയിലെ മോൻസേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മോസസ് ഹമുംഗോളി, ഇറ്റലിയിലെ ഫാനോ രൂപതയുടെ മെത്രാൻ മാരിയോ സെച്ചിനി, റിയോ ഡി ജനീറോ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ യുസേബിയോ ഓസ്കർ എന്നിവർ, ഒരേദിവസം ജനുവരി 13നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

ക്രിസ്തുമസിനു ശേഷം ഫിലിപ്പ് ടർത്താഗ്ലിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഐസോലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഗ്ലാസ്ഗോ അതിരൂപത പറയുന്നത്. കൊളംബിയ, പോളണ്ട്, റൊമേനിയ, വെനിസ്വേല, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഓരോ മെത്രാന്മാരും, ഈയാഴ്ച മരണമടഞ്ഞ മെത്രാന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വ്യാപന ശേഷി കൂടിയ കോവിഡ് വൈറസ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവിടെയെല്ലാം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »