India - 2025

36ാമതു കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ 10മുതല്‍ 14വരെ ഓണ്‍ലൈനില്‍

പ്രവാചക ശബ്ദം 03-02-2021 - Wednesday

കോട്ടയം: കോട്ടയം കാത്തലിക് മൂവ്‌മെന്റും കോട്ടയം കരിസ്മാറ്റിക് സോണും സംയുക്തമായി സംഘടിപ്പിക്കുന്ന 36ാമതു കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ 10മുതല്‍ 14വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാത്രി 9.30 മുതല്‍ 11.30 വരെ ഓണ്‍ലൈനിലാണ് കണ്‍വന്‍ഷന്‍. ഷെക്കെയ്‌ന ടെലിവിഷനിലും യു ട്യൂബ് ചാനലിലും കണ്‍വന്‍ഷന്‍ ലഭ്യമാണ്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ കണ്‍വന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും.

ഫാ. ജേക്കബ് മഞ്ഞളി, മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ (കൃപാസനം), ബ്രദര്‍ സജിത്ത് ജോസഫ്, സിസ്റ്റര്‍ സെലിന്‍ സിഎംസി, ഗ്രേസി ജേക്കബ് ചിറ്റിനാപ്പള്ളി എന്നിവരാണു കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നയിക്കുന്നത്. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സര്‍വ്വരും സോദരര്‍ എന്ന ചാക്രിയ ലേഖനത്തെ ആധാരമാക്കിയാണ് കണ്‍വന്‍ഷന്‍ പ്രഭാഷണങ്ങള്‍. ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് കോട്ടയം കാത്തലിക് മൂവ്‌മെന്റ് പ്രസിഡന്റ് മോണ്‍. ജോസ് നവസ്, സെക്രട്ടറി ഫാ. ജയിംസ് പൊങ്ങാനയില്‍, വൈസ്പ്രസിഡന്റുമാരായ റവ.ഡോ. ജോസഫ് മണക്കളം, ഫാ. വര്‍ഗീസ് ചാമക്കാലായില്‍, ട്രഷറര്‍ ടി.ഡി. ജോസഫ് കൊറ്റത്തില്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.സി. ജോയി കൊച്ചുപറന്പില്‍, സോണല്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ഫിലിപ്പ് നടുവിലേപ്പറന്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.


Related Articles »