India - 2025
നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെസിബിസി
പ്രവാചക ശബ്ദം 03-02-2021 - Wednesday
കൊച്ചി: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം നീതിയുക്തമാണെന്നും ഏറെ നാളത്തെ നാടാര്‍ സമുദായത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിലൂടെ പറഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കും എസ്.ഐ.യു.സി. വിഭാഗങ്ങള്‍ക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒ.ബി.സി. സംവരണം ലഭിക്കും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അര്‍ഹമായ സംവരണാനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ആവശ്യപ്പെട്ടു.