News - 2025

ബൈഡന്‍ ഭരണകൂടം അബോര്‍ഷന്‍ നയങ്ങള്‍ക്കു അനുകൂലം: പ്രസ് സെക്രട്ടറിയുമായി ചോദ്യോത്തരവേളയ്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍

പ്രവാചക ശബ്ദം 05-02-2021 - Friday

വാഷിംഗ്ടണ്‍ ഡി‌സി: എല്ലാ അമേരിക്കക്കാരിലേക്കും എത്തിച്ചേരുമെന്നും, അമേരിക്കയെ ഒന്നിപ്പിക്കുമെന്നും ആവര്‍ത്തിക്കുമ്പോഴും അമേരിക്കയുടെ പ്രോലൈഫ് നയങ്ങളില്‍ ബൈഡന്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചന നല്‍കി വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി. ആഗോള കത്തോലിക്ക മാധ്യമമായ ഇ.ഡബ്ല്യു.ടി.എന്നിന്റെ ഓവന്‍ ജെന്‍സനാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയുമായുള്ള ചോദ്യോത്തരവേളയ്ക്ക് ശേഷം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ ബൈഡന്‍ അബോര്‍ഷനെ എതിര്‍ക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരുമായി സഹകരിക്കുമോ? എന്ന ജെന്‍സന്റെ ചോദ്യത്തിനുള്ള ഉത്തരമായി പ്രസിഡന്റ് എല്ലാ അമേരിക്കക്കാരിലേക്കും എത്തിച്ചേരുമെന്നായിരുന്നു വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയുടെ മറുപടി.

എന്നാല്‍ അധികാരത്തിലേറി ആദ്യ രണ്ടാഴ്ചകളില്‍ തന്നെ ബൈഡന്‍ മെക്സിക്കോ സിറ്റി പോളിസി തിരികെ കൊണ്ടുവന്നതിന് പുറമേ, കുടുംബാസൂത്രണം, ജനനനിരക്ക് കുറക്കുന്ന മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കു ധനസഹായമനുവദിക്കുന്ന 'ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതി' (Title X Family Planning Program) യില്‍ നിന്നും ഭ്രൂണഹത്യയെ നീക്കം ചെയ്തത് പുനഃപരിശോധനക്ക് വിട്ടതും അമേരിക്കയുടെ അബോര്‍ഷന്‍ നിയമവിധേയകുന്നതിന് കാരണമായ ‘റോയ് വി. വെയ്ഡ്’ കേസിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയതും ജെന്‍സന്‍ ചൂണ്ടിക്കാട്ടി.

തന്റെ ഭരണകൂടത്തിലെ പ്രോലൈഫ് പ്രവര്‍ത്തകരിലേക്ക് എത്തിച്ചേരുവാന്‍ പ്രസിഡന്റ് എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രസിഡന്റെന്നായിരുന്നു സാക്കിയുടെ മറുപടി. കുപ്രസിദ്ധ അബോര്‍ഷന്‍ ശൃംഖലയായ പ്ലാന്‍ഡ് പാരെന്‍റ്ഹുഡ് പിന്തുണ നല്കിയ നേതാവാണ് ബൈഡന്‍. അമേരിക്കൻ ഫെഡറൽ ധനസഹായം സ്വീകരിക്കുന്ന വിദേശ സർക്കാരേതര സംഘടനകൾ യു.എസ്. ഇതര ഫണ്ട് ഉപയോഗിച്ച് ഗർഭഛിദ്രം ഒരു കുടുംബാസൂത്രണമാർഗ്ഗമായി സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് വിലക്കുന്ന മെക്സിക്കോ സിറ്റി പോളിസിയില്‍ അടുത്ത് നാളില്‍ ബൈഡന്‍ ഭരണകൂടം ഭേദഗതി വരുത്തിയിരിന്നു. ഇതിനെതിരെ അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 622