News - 2025

ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയില്‍ 20 പേർ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചക ശബ്ദം 09-02-2021 - Tuesday

സിയോൾ: ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയ്ക്ക് വേണ്ടി ഇരുപതു പേർ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ചു. മ്യേങ്തോങ് കത്തീഡ്രലിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ കർദ്ദിനാൾ ആൻഡ്രൂ യിയോം സൊ ജങ് മുഖ്യകാർമ്മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മൂലം വൈദികരുടെ മാതാപിതാക്കൾക്കും, ഇടവക വൈദികർക്കും മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിന്നുള്ളൂ. ഒരേ വർഷം ഇരുപത് പേർ പൗരോഹിത്യം സ്വീകരിച്ചത് കൊറിയൻ സഭയുടെ ഉണർവിന്റെ വലിയ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.

പൗരോഹിത്യ വിളിക്ക് കൂടുതൽ പ്രോത്സാഹനം നൽകാനായി താൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ ആൻഡ്രൂ യിയോം സന്ദേശത്തിൽ പറഞ്ഞു. സഭയ്ക്ക് സേവനം നൽകാനായി മക്കളെ വിടാൻ തയ്യാറായ നവ വൈദികരുടെ മാതാപിതാക്കളെയും സിയോൾ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. ലാറ്റിൻ അമേരിക്കയിലേക്ക് വൈദികരെ അയക്കാനായി 2005ൽ അതിരൂപത ആരംഭിച്ച സിയോൾ ഇന്‍റര്‍നാഷണൽ കാത്തലിക് മിഷനറി സൊസൈറ്റിയിലെ അംഗമാണ് പൗരോഹിത്യം സ്വീകരിച്ച 20 പേരിൽ ഒരു വൈദികൻ. ഒരാൾ റോമിലെ പഠനങ്ങൾക്ക് ശേഷം തിരിച്ചു വന്ന ആളാണ്. രണ്ടുപേർ നീയോകാറ്റിക്കുമനൽ വേ 2014ൽ രാജ്യത്ത് ആരംഭിച്ച റിഡംറ്ററിസ് മാറ്റർ സെമിനാരിയിൽ പരിശീലനം നടത്തിയവരാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »