India - 2025
ക്രൈസ്തവ സമൂഹത്തിനായുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ലെയ്റ്റി കമ്മീഷന്‍
പ്രവാചക ശബ്ദം 10-02-2021 - Wednesday
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് ഉത്തരവിറക്കിയതു സ്വാഗതാര്‍ഹമെന്നു സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമവകുപ്പല്ല, ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പു കമ്മീഷന്‍ സിറ്റിംഗ് പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് നല്‍കി പദ്ധതികള്‍ പ്രഖ്യാപിച്ചാലാകും ഇതുകൊണ്ടു ഫലമുണ്ടാവുക. കമ്മീഷനു സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല. അടിയന്തര തുടര്‍നടപടികള്‍ക്കു സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.