India - 2025
യുവജനങ്ങള്‍ക്കായി ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറുമായി മരിയൻ സൈന്യം വേൾഡ് മിഷൻ
പ്രവാചക ശബ്ദം 26-02-2021 - Friday
മരിയൻ സൈന്യം വേൾഡ് മിഷന്റെയും, അത്തെനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വെബിനാര്‍. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും മികവുറ്റ ജീവിത നിലവാരം കാഴ്ചവെക്കാൻ യുവാക്കളെ പ്രാപ്തമാക്കുകയാണ് ഇഗ്നൈറ്റ് യൂത്ത് വെബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഷംഷാബാദ് രൂപത ബിഷപ്പ് റാഫേൽ തട്ടിൽ പിതാവിന്റെ പ്രത്യേക നിർദേശാനുസരണമാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് സൂം ആപ്ളിക്കേഷനാണ് വെബ്ബിനാറിന് വേദിയാകുന്നത്.
ഫെബ്രുവരി 28 ഞായറാഴ്ച 4:30ന് നടത്തപ്പെടുന്ന വെബ്ബിനാറിൽ ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. ഫാ. ജോസഫ് തെക്കേകരോട്ട്, ഫാ. ജെയിംസ് കുരിക്കളംകാട്, ഫാ. സിജോ മൂക്കൻതോട്ടം, ഫാ. തോമസ് വർഗീസ് (റോം) ,ഫാ. ദീപു എസ്‌ഡിപി, ഫാ. മോൺസ് കരുവാകുന്നേൽ, ഫാ. ജൂബി പീറ്റർ, ഫാ. ഫെബിൻ ജേക്കബ് തുടങ്ങിയ പ്രമുഖരും പ്രഭാഷണം നടത്തും. യുവജനങ്ങളെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുവാനും സ്വന്തം ജീവിത നിലവാരത്തെ കുറിച്ച് അറിയുവാൻ പ്രാപ്തമാക്കുന്ന ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: 9482384790, 6238759862, 8762443712