India - 2025
ഇഡബ്ല്യൂഎസ് സംവരണത്തില്‍ മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
പ്രവാചക ശബ്ദം 03-03-2021 - Wednesday
കൊച്ചി: നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി എസ് സി നിയമനങ്ങളില്‍ നടപ്പാക്കിയ 10 % ഇഡബ്ല്യൂഎസ് സംവരണത്തില്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എകെസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഏതാനും ഉദ്യോഗാര്‍ഥികളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
2020 ഒക്ടോബര്‍ 23 മുതലുള്ള വിജ്ഞാപനങ്ങള്‍ക്കു മാത്രം ഇ ഡബ്ല്യൂ എസ് സംവരണം ബാധകമാക്കിയ പിഎസ് സി തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നതാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തുന്ന വാദം. കേന്ദ്ര സര്‍ക്കാര്‍ 2019 ഫെബ്രുവരി മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് ഇ ഡബ്ല്യൂ എസ് സംവരണം ബാധകമാക്കിയിരിക്കെ സംസ്ഥാനത്ത് നടപടിക്രമങ്ങളിലെ കാലതാമസം മൂലം അര്‍ഹരായ അനേകം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതായി ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം, അഡ്വ. അലക്‌സ് എം. സ്‌കറിയ എന്നിവര്‍ ഹാജരായി.