Wednesday Mirror - 2024

പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം | ലേഖന പരമ്പര- ഭാഗം 23

ആന്‍റോ അക്കര / പ്രവാചക ശബ്ദം 03-03-2021 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം ‍ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പൊബിംഗിയയിൽ നിന്ന് അഞ്ചു കി.മീ. ദൂരെയുള്ള ഡാങ്ങ്ഡിയ ഗ്രാമത്തിൽ 1993-ൽ സ്വാമി ലക്ഷ്മണാനന്ദയുടെ രഥയാത്ര എത്തിയപ്പോൾ മുപ്പതിലേറെ ക്രൈസ്തവകുടുംബങ്ങളെ നിർബന്ധപൂർവ്വം പുനർപരിവർത്തനപ്പെടുത്തിയിരുന്നു. നിവൃത്തിയില്ലാതെ ഈ ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നവരിൽ അര ഡസൻ ക്രൈസ്തവകുടുംബങ്ങൾ, അവരുടെ ക്രിസ്തീയവിശ്വാസമനുസരിച്ചു തന്നെ, തുടർന്ന് ജീവിച്ചു. തൽഫലമായി, സാമൂഹ്യബഹിഷ്കരണവും നിരന്തരമായ ഭീഷണികളും അവർക്ക് നേരിടേണ്ടിവന്നു.

പുനർപരിവർത്തിത്തരായ മറ്റു കുടുംബങ്ങൾ കാവിപ്പടയുടെ ശല്യം ഭയന്ന് ക്രിസ്തീയ ജീവിതശൈലി ഉപേക്ഷിച്ചു. പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത ഏതാനും ക്രൈസ്തവരുടെ ആത്മാർത്ഥതക്കുറിച്ച് മതഭ്രാന്തന്മാർക്ക് എന്നും സംശയമുണ്ടായിരുന്നു. 2007-ലെ ക്രിസ്‌മസ്‌ കാലത്ത് അവർ അവിടെയുള്ള ദൈവാലയം തരിപ്പണമാക്കി, അതോടൊപ്പം ഏതാനും പൂർവ്വ ക്രൈസ്‌തവരുടെയും പുനർപരിവർത്തന ചടങ്ങിൽ പങ്കെടുക്കാതിരുന്ന യഥാർത്ഥ ക്രൈസ്തവരുടെയും വീടുകൾ അവർ തകർത്തു.

അപ്പോൾ ഞാൻ ആലോചിച്ചു. എന്തുകൊണ്ട് ക്രൈസ്തവനായിക്കൂടാ? അവരാണെങ്കിൽ ഞങ്ങളെ വിശ്വസിക്കുന്നുമില്ല." 1993-ൽ സംഘടിപ്പിച്ച പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് ശുദ്ധീകരണ ഭാഗമായി പശുവിൻ ചാണകം കലക്കിയ വെള്ളം കുടിച്ചിട്ടുണ്ടായിരുന്ന സരന്തരോ ഡിഗൾ ചോദിച്ചു. 2007 ഡിസംബറിൽ നിലംപരിശാക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്കു മുന്നിൽ നിന്നുകൊണ്ട്, 2010 ജൂലൈ മാസത്തിൽ അദ്ദേഹം പറഞ്ഞു: "ഇപ്പോൾ ഞങ്ങൾക്ക് ഒട്ടും പേടിയില്ല."

ഗ്രാമത്തിലുണ്ടായിരുന്ന സജീവമായ ക്രൈസ്തവസമൂഹത്തെ ചിത്രിച്ച പുനർപരിവർത്തന ചടങ്ങിനു തൊട്ടുമുമ്പ് സംഘാടകർ തന്നെ ഭീഷണിപ്പെടുത്തിയത് പാവുളോ ഡിഗൾ അനുസ്മരിച്ചു: "നിങ്ങൾ ഹിന്ദുവായില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ പരലോകത്തേയ്ക്ക് പറഞ്ഞയയ്ക്കും." 'അവരിൽ കുറേപ്പേർ തിരിച്ചുവരുവാനും ക്രൈസ്തവ വിശ്വാസം പരസ്യപ്പെടുത്തുവാനും ധൈര്യം കാണിച്ചു എന്നതിൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. ഇത് ഞങ്ങൾ അനുഭവിച്ച സഹനത്തിന്റെ ഫലമില്ലാതെ മറ്റൊന്നുമല്ല." നാൽപത്തിരണ്ടുകാരനായ പാവുളോ കൂട്ടിച്ചേർത്തു. പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്തവനാണ് എന്നു വരികിലും ഇക്കാലമത്രയും ഡാങ്ങ്ഡിയിലെ കാറ്റെക്കിസ്റ്റായിരുന്നു അദ്ദേഹം.

ഭാഗികമായി തകർത്ത ഭവനങ്ങളുടെ ഇടയിൽ തുറസായ സ്ഥലത്തായിരുന്നു 2010 ജൂലൈ 4-ആം തീയതിയിൽ ഞായറാഴ്ച്ച കുർബ്ബാന. പ്ലാസ്റ്റിക് ഷീറ്റിനു കീഴിൽ, തോരാത്ത ചാറ്റൽ മഴയത്ത് ഈ ബലിയർപ്പണം നടക്കുമ്പോൾ ഇടതൂർന്ന പച്ചമലഞ്ചെരിവുകളുടെ പശ്ചാത്തലത്തിൽ, ആ വിശ്വാസികൾ പ്രാർത്ഥനാനിർലീനരായി നിന്നിരുന്നത് സ്മരണാർഹമായ ദൃശ്യമായിരുന്നു. ഒന്നരവർഷം കഴിഞ്ഞ്, 2012 ജനുവരിയിൽ ഞാൻ വീണ്ടും ഡാങ്ങ്ഡിയയിൽ പോയി. ശ്രദ്ധേയമായ സംഗതി, പുനർപരിവർത്തനത്തിനു തയ്യാറാകാത്ത ക്രൈസ്തവരോട് ഹിന്ദുക്കൾ പ്രകടിപ്പിച്ചിരുന്ന ശത്രുതാമനോഭാവം ഒരു പരിധിവരെ അപ്രത്യക്ഷമായിരുന്നു എന്നതാണ്.

."ഇപ്പോഴത്തെ അന്തരീക്ഷം കൂടുതൽ സമാധാനപരവും ഊഷ്മളവുമാണ്.ഞങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സാധ്യമല്ലെന്ന് അവർക്ക് ബോധ്യമായി." കാറ്റക്കിസ്റ്റ് അഭിപ്രായപ്പെട്ടു. 2011 സെപ്തംബറിൽ അദ്ദേഹത്തിന്റെ മകൾ ആശ്രിതയുടെ വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ അധികംപേരും ഹിന്ദുക്കളായിരുന്നു. പാവൂളോയുടെയും മറ്റു ക്രൈസ്തവരുടെയും വീടുകൾ ആക്രമിച്ച് കൊള്ളയടിച്ചവരുമായിരുന്നു ആ കൂട്ടത്തിൽ.

"അവരിൽ വളരെപ്പേർ ഇതിനകം എന്നോട് മാപ്പുചോദിക്കുകയുണ്ടായി. അവരുടെ മനോഭാവം മാറിയെന്നുള്ളതിൽ എനിക്ക് തെല്ലും സംശയമില്ല." ഹിന്ദുക്കളുടെ മനംമാറ്റം സംബന്ധിച്ച് പൗളോ വിശദീകരിച്ചു. പാവൂളോയുടെ മകളുടെ ഭർത്തൃഗൃഹത്തിലേക്ക് വിരുന്നുപോയ ബസിലെ 50 പേരിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. "സംഭവിച്ചതെല്ലാം ഏതായാലും, കഴിഞ്ഞുപോയി. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു." പാവൂളോയുടെ ഹിന്ദു അയൽവാസിയായ ദസ്രത് ഡിഗൾ കുറ്റസമ്മതം നടത്തത്തിൽ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ക്രൈസ്തവരോട്‌ചെയ്ത കൊടുംക്രൂരതയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ്.

കാറ്റെക്കിസ്റ്റിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ, അദ്ദേഹം ഏത് ഏറ്റുപറഞ്ഞത്. "വിവാഹത്തിന്റെ ഒരുക്കങ്ങളിലെല്ലാം ഞാൻ സന്തോഷമായി പങ്കെടുത്തിരുന്നു." എന്നു പറയുമ്പോൾ ദസ്രത്തിന്റെ മുഖം കൂടുതൽ പ്രസന്നമായിരുന്നു. അതേഗ്രാമത്തിൽ ജനിച്ചുവളർന്ന ബ്രദർ ത്രിനാഥ്‌ കൺഹർ ആ സമയത്ത് കൊൽക്കൊത്തയിലെ മോണിങ് സ്റ്റാർ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരുന്നു. പാവൂളോയെപോലുള്ള ക്രൈസ്തവരുടെ ക്ഷമിക്കുന്ന വിശ്വാസജീവിതം അവിടത്തെ ഹിന്ദുക്കളുടെ "ഹൃദയത്തെ സ്പർശിച്ചു" എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

വിശ്വാസം സംരക്ഷിക്കാൻ ചേരിയിൽ ‍

ഹിന്ദുമതം സ്വീകരിക്കാതെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരരുതെന്ന് മൗലികവാദികൾ നിരന്തരം ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ, ഭവനനാശത്തിന് സർക്കാർ പ്രഖ്യാപിച്ച ഇടക്കാല നഷ്ടപരിഹാരമായ 10,000 രൂപ കൈപ്പറ്റിയ, കൂടുതൽ പാവപ്പെട്ടവരായ ക്രൈസ്തവർ, കന്ധമാലിൽ നിന്ന് പലായനം ചെയ്തു. ഭുവനേശ്വർ, കട്ടക്ക്, ബെരാംപൂർ, അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലെ ചേരികളിലാണ് ആയിരങ്ങൾ അഭയം കണ്ടെത്തിയത്. ഭുവനേശ്വറിലുള്ള സലിയസാഹി ചേരിയിൽ മാത്രം കന്ധമാൽ വിട്ടോടിയ പതിനായിരത്തിൽപരം കന്ധമാൽ ക്രിസ്ത്യാനികൾ വിശ്വാസം സംരക്ഷിക്കുവാൻ പലായനം ചെയ്‌തു.

ദുർഗന്ധം വമിക്കുന്നതും അഴുക്കുനിറഞ്ഞതുമായിരുന്നു സലിയസാഹി ചേരി. പക്ഷേ, അവിടെ ക്രിസ്തീയ വിശ്വാസം ജ്വലിച്ചു നിന്നു വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി എന്തു കഠിനസഹനത്തിനും അവർ തയ്യാറായി. ആഗസ്റ്റ് 24-ന് ഒരു സംഘം അക്രമികൾ എത്തിയപ്പോൾ, മൊണ്ടാക്കിയായ്ക്കു സമീപമുള്ള ഗുഡ്രീംഗിയ എന്ന ക്രിസ്തീയ ഗ്രാമത്തിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്‌ത സഞ്ചുമ നായകിന്റെ കാര്യം എടുക്കാം.

"ഞങ്ങൾ കുന്നിൻ മുകളിൽ കഴിയുകയായിരുന്നു. വീടുകൾ കൊള്ളയടിക്കുന്നതും അവയ്ക്കു തീ കൊളുത്തുന്നതും അവിടെനിന്ന് ഞങ്ങൾ കണ്ടു. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയപ്പോകാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ബോധ്യമായി," സഞ്ചുമ വിവരിച്ചു. പാസ്റ്റർ അക്ബർ ഡിഗളിനെ കൊലപ്പെടുത്തിയ ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിൽ നാല് ക്രൈസ്തവരെ കൂടി വെട്ടിക്കൊന്നിരുന്നു.

മൂന്നുദിവസം കാട്ടിൽ കഴിഞ്ഞതിനുശേഷം, ഹൈസ്‌കൂൾ പഠനം നിറുത്തിയ രണ്ടുപെൺമക്കളെയും ഭർത്താവിനെയും കൂട്ടി സഞ്ചുമ റൈക്കിയയിലെ അഭ്യാർത്ഥികേന്ദ്രത്തിൽ സങ്കേതംതേടി, റൈക്കിയ സ്‌കൂളിന്റെ ഫുടബോൾ ഗ്രൗണ്ടിൽ നൂറു കൂടാരങ്ങളിൽ 8,000-ത്തിൽ അധികം ക്രൈസ്തവർ തിങ്ങിഞെരുഞ്ഞുകയായിരുന്നു. ജലവിതരണത്തിന്റെയും കക്കൂസുകളുടെയും ദൗർലഭ്യം അഭയം തേടിയിരുന്നവരുടെ ജീവിതം ദുരിതപൂർണമാക്കി. രണ്ട് മാസങ്ങൾക്കുശേഷം സർക്കാരിന്റെ ദുരിതാശ്വാസ വകയിൽ പതിനായിരം രൂപ കിട്ടിയ ഉടനെ ആ കുടുംബം ബെരാംപൂരിലേക്ക് തിരിച്ചു.

നിർഭാഗ്യവശാൽ സഞ്ചുമയുടെ കുടുംബത്തിൽ ആർക്കും ബെരാംപൂരിൽ ജോലി ലഭിച്ചില്ല. അതിനിടയിൽ, കന്ധമാലിൽ നിന്ന് നൂറുകണക്കിന് ക്രൈസ്തവകുടുംബങ്ങൾ ഭുവനേശ്വറിലെ സലിയസഹി ചേരിയിൽ വന്നുകൂടിയിട്ടുണ്ടെന്ന് അവർ കേട്ടറിഞ്ഞു. ഉടനെത്തന്നെ ബെരാംപൂരിൽ നിന്ന് 140 കി.മീ. അകലെയുള്ള ആ ചേരിയിലേക്ക് സഞ്ചുമയും കുടുംബവും യാത്രതിരിച്ചു . സഞ്ചുമ അടുത്തുള്ള ഹോസ്റ്റലിലും ചില ഇടത്തരം വീടുകളിലും ദാസിവൃത്തി ഏറ്റെടുത്തു. ചേരിയിലെ വീടിന്റെ പ്രതിമാസ വാടക 800 രൂപയും വീട്ടു ചെലവുകൾക്ക് ആവശ്യമായ തുകയും സ്വരൂപിക്കുവാൻ, മുതിർന്ന പെൺമക്കളും ഗാർഹിക ജോലികൾക്ക് പോകേണ്ടിവന്നു.

കന്ധമാലിലെ കർഷക കുടുംബത്തിൽ മാന്യമായി ജീവിച്ചിരുന്ന സഞ്ചുമ, ചേരിയിൽ നരകിക്കുന്ന ദു:സ്ഥിതിയോയോർത്ത് സങ്കടം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി നൽകിയത്: "വിശ്വാസത്തെപ്രതി മാത്രമാണ് ഞങ്ങൾ ഇതെല്ലാം അനുഭവിക്കുന്നത്. യേശു ക്രൂശിക്കപ്പെട്ടവനാണ്. യേശു എന്തുമാത്രം സഹിച്ചു കൊണ്ടാണ് കുരിശിൽ മരിച്ചത്, അതുമായി തുലനം ചെയ്‌താൽ ഞങ്ങളുടെ ഈ സഹനം ഒന്നുമല്ല."

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസം ഹൈന്ദവരെ ആകര്‍ഷിക്കുന്നു)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]


Related Articles »