Wednesday Mirror

യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര- ഭാഗം 21

ആന്‍റോ അക്കര / പ്രവാചക ശബ്ദം 03-02-2021 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"ഞങ്ങളുടെ സഹനങ്ങളിൽ ദൈവം മഹത്വീകൃതനാകട്ടെ," ഈ വാക്കുകൾ ആവേശഭരിതനായ വൈദികന്റെയോ പാസ്റ്ററുടെയോ അല്ല. പിന്നെയോ, ഉദയഗിരിക്ക് സമീപമുള്ള റൈക്കോളയിൽ കീറിപ്പൊളിഞ്ഞ കൂടാരത്തിൽ മറ്റ് ക്രൈസ്തവ കുടുംബങ്ങളുടെകൂടെ പാർത്തിരുന്ന, ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രം ക്രിസ്തുമതം ആശ്ലേഷിച്ച ദൃഢവിശ്വാസിയുടെ ആയിരുന്നു. "2008 മുതൽ ഇന്നോളം ഞങ്ങൾക്ക് ജീവിതം വലിയ പരീക്ഷണം തന്നെയാണ്," തന്റെ കുഞ്ഞിനെ കൈയിലെടുത്ത് ഭാര്യയെ അടുത്തു നിറുത്തി, മുപ്പത്തഞ്ചുകാരനായ ധർമ്മേന്ദ്ര നായക് നെടുവീർപ്പോടെ പറഞ്ഞു. തുറന്ന സ്ഥലത്ത് അരി വേവിക്കുന്ന അടുപ്പിൽ നിന്ന് ഉയർന്നിരുന്ന പുകച്ചുരുളുകൾ ഈ വിലാപത്തിന് പശ്ചാത്തലമൊരുക്കി.

ധർമ്മേന്ദ്രയുടെ കുടുംബം മറ്റു നൂറുകണക്കിനു ക്രൈസ്തവ കുടുംബങ്ങളെപ്പോലെ ആയുധധാരികളായ അക്രമികളിൽ നിന്ന് രക്ഷപ്പെടുവാൻ ആദ്യം കാട്ടിലേക്ക് പലായനം ചെയ്തു. പിന്നീട് അവർ ഉദയഗിരി അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികളായി. 2009 ഫെബ്രുവരിയിൽ സർക്കാർ ഈ അഭയാർത്ഥികേന്ദ്രം അടച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, എല്ലാം ശാന്തമായി എന്ന പുകമറ സൃഷ്‌ടിക്കുകയായിരുന്നു അധികാരികളുടെ ലക്‌ഷ്യം. ഗ്രാമത്തിൽ തിരിച്ചെത്തിയാൽ ന്യായമായ പുനരധിവാസം വാഗ്‌ദാനം ചെയ്തുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥന്മാർ അവരെ ലോറികളിൽ കുത്തിനിറച്ച് കൊണ്ടു പോയത്. എന്നാൽ മടങ്ങിവന്ന പാവം ക്രിസ്ത്യാനികൾ സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കുന്നത് പ്രാദേശിക കാവിഅണികൾ നിർദാക്ഷിണ്യം തടഞ്ഞു.

ധർമ്മേന്ദ്രയുടെ ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് തുടക്കത്തിൽ ആശാവഹമായിരുന്നു. കാരണം അധികാരികൾ കുറ്റിക്കാടു വെട്ടിത്തെളിച്ച് കേൻവാസ് കൊണ്ടുള്ള ടെന്റുകൾ കെട്ടി. ഗ്രാമത്തിൽ തിരിച്ചെത്തിയ ക്രൈസ്തവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുകയും ചെയ്‌തു. പക്ഷേ ഭക്ഷ്യവിഭവങ്ങൾ തീർന്നതോടെ, അവർ പട്ടിണിയുടെ വക്കിലായി. മറ്റൊരിടത്തുനിന്നും ഭക്ഷണം കിട്ടാൻ മാർഗം ഉണ്ടായിരുന്നില്ല. ഏതാനും ക്രിസ്തീയ സംഘടനകൾ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങൾക്ക് സഹായമെത്തിച്ചിരുന്നെങ്കിലും റൈക്കോള ഗ്രാമത്തെ സ്ഥിരമായി സഹായിക്കാൻ ഒരു സഭാസമൂഹവും രംഗത്തു വന്നിരുന്നില്ല.

"ജൂൺ മാസത്തിൽ വർഷക്കാലം തുടങ്ങിയതോടെ ഞങ്ങളുടെ സ്ഥിതി വളരെ ശോചനീയമായി," മലഞ്ചരക്കു വ്യാപാരിയായ ധർമ്മേന്ദ്ര അനുസ്മരിച്ചു. കന്ധമാലിലെ പ്രശസ്തയായ ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞൾ ഗ്രാമങ്ങളിൽ നിന്ന് വാങ്ങി പൊടിയാക്കി, ബെരാംപൂർ പോലുള്ള നഗരങ്ങളിൽ വിറ്റഴിച്ചു കൊണ്ടാണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. സെപ്തംബറിൽ മഴ അതിശക്തമായതോടെ കേൻവാസ് ടെന്റ് ചോർന്നൊലിക്കാൻ തുടങ്ങി.

ഈ ദുരവസ്ഥയിൽ 15 വർഷം മുമ്പ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിനെക്കുറിച്ച് ഇപ്പോൾ ദുഃഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ മറുപടി യഥാർത്ഥ വിശ്വാസി ജീവിത ക്ലേശങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു. "സാർ, ഇസ്രായേൽക്കാർ 40 വർഷം മരുഭൂമിയിലായിരുന്നു. ഞങ്ങളുടെ സഹനങ്ങൾ ആരംഭിച്ചിട്ട് 14 മാസമേ ആയിട്ടുള്ളൂ. അവരുടെ മരുഭൂമിയിലെ സഹനത്തോട് തുലനം ചെയ്‌താൽ ഞങ്ങളുടേത് ഒന്നുമല്ല," 2009-ലെ ക്രിസ്‌മസിന്‌ രണ്ടാഴ്ച്ച മുമ്പായിരുന്നു ധർമ്മേന്ദ്രയുടെ ഈ വിശ്വാസപ്രഖ്യാപനം.

"തന്നെ അനുഗമിക്കുന്നവർ സഹിക്കേണ്ടിവരുമെന്ന് ക്രിസ്‌തു നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഞങ്ങൾ ഒരിക്കലും വിശ്വാസം ഉപേക്ഷിക്കുകയില്ല. അതിനുവേണ്ടി മരിക്കാനും തയ്യാറാണ് ഞങ്ങൾ," തന്റെ പാറപോലുള്ള വിശ്വാസം സ്ഥിരീകരിച്ചുകൊണ്ട് ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു.

പാസ്റ്ററുടെ പുതുക്കിയ ഭവനത്തിനുമുന്നിൽ കുരിശ് ‍

കന്ധമാൽ ക്രൈസ്തവരുടെ പാറപോലുള്ള വിശ്വാസം, റൈക്കോളയിലെ പാസ്റ്ററായ പ്രബോധ് കുമാർ നായകിന്റെ വീടിന്റെ പ്രവേശന കവാടത്തിൽ ഇരുമ്പു കൊണ്ട് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 2009 ഡിസംബറിൽ വീട് പുതുക്കി പണിതപ്പോൾ പാസ്റ്റർ പ്രബോധ് അതിന്റെ ലോഹനിർമ്മിതമായ മുൻവാതിലിന്റെ മധ്യത്തിൽ, അഭിമാനപൂർവ്വം ഒരു കുരിശ് വെൽഡ് ചെയ്ത് പിടിപ്പിച്ചിരുന്നു.

അങ്ങനെ ചെയ്‌താൽ മൗലികവാദികൾ വീണ്ടും അക്രമിക്കില്ലേ എന്ന് ചോദിച്ചപ്പോൾ, ക്രൈസ്തവവിരുദ്ധ കലാപങ്ങൾക്കിടയ്ക്ക് തന്നെ വകവരുത്താൻ പിന്തുടർന്നിരുന്ന അക്രമി സംഘത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രബോധ് പറഞ്ഞു: "വിശ്വാസം മറച്ചുവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ഞങ്ങൾ ക്രൈസ്തവരാണെന്ന് ധൈര്യസമേതം വിളിച്ചു പറയാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു ഭാരതീയനാണ്. ഇത് എന്റെ ജന്മസ്ഥലമാണ്. ഞാൻ ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കും. ഇവിടെത്തന്നെ ക്രിസ്ത്യാനിയായി മരിക്കുകയും ചെയ്യും."

അതേസമയം കുരിശിൽ കിടന്ന് ശത്രുക്കളോട് ക്ഷമിക്കുവാൻ പഠിപ്പിച്ച യേശുവിന്റെ കൽപന പ്രകാരം, തങ്ങളെ വേട്ടയാടിയ മർദ്ദകരോട് നിരുപാധികം ക്ഷമിച്ച പെരുമാറ്റം അവിടത്തെ ഹിന്ദുക്കളെ വളരെ സ്പർശിച്ചിട്ടുണ്ടെന്ന് പാസ്റ്റർ പ്രബോധ് പറഞ്ഞു. തന്റെ വീട് പുതുക്കി പണിയാൻ സഹായിച്ച അയൽവാസികളിൽ ഹിന്ദുക്കളുമുണ്ടായിരുന്നു. അവരിൽ ചിലർ, അദ്ദേഹത്തിന്റെ വീട് തകർക്കുകയും കൊള്ളയടിക്കുകയും ചെയ്‌ത അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ്. "ഏതാനും പേർ എന്നോട് മാപ്പപേക്ഷിക്കുക കൂടി ചെയ്‌തു," അദ്ദേഹം എടുത്തു പറഞ്ഞു.

ഹിന്ദുക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റം പ്രത്യാശ പരത്തുന്നുണ്ട്. പക്ഷേ, അപ്പോഴും ഹിന്ദുമതം സ്വീകരിക്കാത്തതിന്റെ പേരിൽ അനേകം ഗ്രാമങ്ങൾ ക്രൈസ്തവർക്ക് അപ്രാപ്യമായി തുടരുകയായിരുന്നു.

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ അഗ്നിപുത്രിയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »