Arts - 2025
ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരവുമായി ഇറാഖിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍
പ്രവാചക ശബ്ദം 09-03-2021 - Tuesday
ബാഗ്ദാദ്: സുരക്ഷാ ഭീഷണികള്‍ ഏറെയായിട്ടും രാജ്യം സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരവുമായി ഇറാഖിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്‍ററായ ബാഗ്ദാദ് മാള്‍. മാളിന്റെ 33 നിലകളിലും ഒരുക്കിയിരിക്കുന്ന ഭീമാകാരമായ സ്ക്രീനിൽ ഫ്രാന്‍സിസ് പാപ്പയുടെ മുഖം തെളിയിച്ചുകൊണ്ടാണ് അധികൃതര്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ആദരവ് അറിയിച്ചിരിക്കുന്നത്.
Stunning view of Baghdad: An image of Pope Francis is displayed on the giant screen of the Baghdad Mall, the newest and most modern shopping center in the country. The face of the Pontiff occupies the 33 floors of this building. #PopeinIraq #PopeFrancisinIraq pic.twitter.com/Al8inC9Q9j
— EWTN News (@EWTNews) March 7, 2021
ഇതിന്റെ ചിത്രങള്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തരംഗമായി മാറിയിരിന്നു. മാളിന്റെ ആകാശ ദൃശ്യത്തില്‍ അതിമനോഹരമായാണ് ചിത്രം കാണപ്പെടുന്നത്. ഹോട്ടല്‍, മെഡിക്കല്‍ സെന്‍റര്‍, ഷോപ്പിംഗ് സ്ഥാപനങ്ങള്‍ എന്നിവ് ഉള്‍പ്പെടുന്ന മാള്‍ ബാഗ്ദാദിലെ ഹര്‍ദിയായിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു വര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബാഗ്ദാദ് മാള്‍ 2017-ലാണ് തുറന്നു നല്‍കിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)