Life In Christ

മരണത്തിനു തൊട്ടുമുന്‍പ് സഭയുടെ അപൂര്‍വ്വ പ്രേഷിതയായി തെരെസിറ്റ പത്താം വയസ്സില്‍ യാത്രയായി

പ്രവാചക ശബ്ദം 11-03-2021 - Thursday

മാഡ്രിഡ്, സ്പെയിന്‍: ആശുപത്രി കിടക്കയില്‍ മരണത്തിന് തൊട്ടുമുന്‍പ് സ്പെയിനിലെ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി കത്തോലിക്ക മിഷ്ണറിയാകുവാനുള്ള തന്റെ സ്വപ്നം നിറവേറ്റി നിത്യതയിലേക്ക് യാത്രയായ വാര്‍ത്ത ക്രിസ്തീയ മാധ്യമങ്ങളില്‍ ഇടംനേടുന്നു. ബ്രെയിന്‍ ട്യൂമറുമായുള്ള 3 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് 7 ഞായറാഴ്ച ദൈവസന്നിധിലേക്ക് യാത്രയായ തെരെസിറ്റ കാസ്റ്റില്ലോ ഡി ഡിയഗോ എന്ന കുഞ്ഞു പ്രേഷിത മാഡ്രിഡിലെ ലാ പാസ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ലോകത്തിന് നല്‍കിയത് ദൈവസ്നേഹത്തിന്റേയും, വിശ്വാസത്തിന്റേയും അപൂര്‍വ്വസാക്ഷ്യമായിരിന്നു.

ലോക രോഗീ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 11-ന് മാഡ്രിഡ് അതിരൂപതയുടെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ലാമേല മാഡ്രിഡിലെ ആശുപത്രി സന്ദര്‍ശിച്ചതോടെയാണ് തെരെസിറ്റയുടെ കഥ ആദ്യമായി പുറംലോകം അറിയുന്നത്. ആശുപത്രിയിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം അവിടത്തെ ചാപ്ലൈന്റെ നിര്‍ദ്ദേശപ്രകാരമാണ് തലച്ചോറിലെ മുഴ നീക്കം ചെയ്യുന്നതിനായി തൊട്ടടുത്ത ദിവസം ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട തെരെസിറ്റയെ താന്‍ സന്ദര്‍ശിച്ചതെന്ന്‍ റവ. കാമിനോ തന്റെ വികാരിയത്തിലെ വിശ്വാസികള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.

നിനക്കായി യേശുവിനെ കൊണ്ടുവരുവാന്‍ മാഡ്രിഡ് മെത്രാപ്പോലീത്തയാണ് തന്നെ അയച്ചിരിക്കുന്നതെന്ന്‍ അറിയിച്ച റവ. കാമിനോയോട് താന്‍ ഈശോയെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും ഒരു പ്രേഷിതയാകാവാനുള്ള തന്റെ ചിരകാല അഭിലാഷവും ഈ കുഞ്ഞ് മാലാഖ വെളിപ്പെടുത്തുകയായിരിന്നു. ഈ ആഗ്രഹത്തിന് മുന്നില്‍ ആദ്യം പതറിപ്പോയെങ്കിലും റവ. കാമിനോ ഉടനെ മറുപടി നല്‍കി. ഇപ്പോള്‍ തന്നെ ഞാന്‍ നിന്നെ കത്തോലിക്കാ സഭയുടെ മിഷ്ണറിയായി നിയമിക്കുന്നുവെന്നും, മിഷ്ണറി കുരിശോടുകൂടിയ നിയമന സര്‍ട്ടിഫിക്കറ്റ് ഉച്ചകഴിഞ്ഞ് നല്‍കാമെന്നുമായിരിന്നു അദ്ദേഹത്തിന്റെ മറുപടി.

രോഗീലേപനവും വിശുദ്ധ കുര്‍ബാനയും, അപ്പസ്തോലിക ആശീര്‍വാദവും നല്‍കിയ ശേഷമാണ് റവ. കാമിനോ ആശുപത്രിയില്‍ നിന്ന്‍ പിന്‍വാങ്ങിയത്. തെരെസിറ്റയുടെ കഥ കേട്ടശേഷം വിശ്വാസികളും, അല്ലാത്തവരില്‍ നിന്നും നിരവധി കത്തുകളാണ് തനിക്ക് ലഭിക്കുന്നതെന്നു വെളിപ്പെടുത്തിയിരിന്ന അദ്ദേഹം തെരെസിറ്റാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തന്റെ വികാരിയത്തിലെ മുഴുവന്‍ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചിരിന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ദൈവത്തിന്റെ പദ്ധതി വേറെയായിരിന്നു. മാര്‍ച്ച് 7 ഞായറാഴ്ച അവള്‍ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. ഇനി കുഞ്ഞ് മാലാഖ സ്വര്‍ഗ്ഗീയ സന്നിധിയില്‍ തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് വിശ്വാസികള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 58