Meditation. - June 2024

സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ യേശുവിനെ നാം അനുകരിക്കേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 02-06-2016 - Thursday

''ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം'' (1 കോറിന്തോസ് 13:12-13).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 2

സ്നേഹത്തെ പറ്റി വി. പൗലോസ് ശ്ലീഹായുടെ വളരെ ലളിതവും അതേസമയം വളരെ ആഴമുള്ളതുമായ വാക്കുകളാണിത്. സ്‌നേഹത്തിന്റെ യഥാര്‍ത്ഥ പ്രവാചകനാണ് യേശു. യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നും, എന്താണ് അതിന്റെ സ്വഭാവ സവിശേഷതകളെന്നും മനസ്സിലാക്കാന്‍, നാം യേശുവിലേക്കും, അവന്റെ ജീവിതത്തിലേക്കും തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. യേശു ക്രിസ്തുവിന്റെ ജീവിതത്തിലും പെരുമാറ്റത്തിലും നാം കാണുന്ന സമ്പൂര്‍ണ്ണമാതൃക നമ്മുടെ ജീവിതത്തിലേക്കും നാം പകര്‍ത്തേണ്ടിയിരിക്കുന്നു.

നമ്മുടെ പൂര്‍വ്വികര്‍ ഈ മാതൃകയെ കുറ്റമറ്റരീതിയില്‍ പിന്‍തുടര്‍ന്നിട്ടുള്ളവരാണ്. അങ്ങനെതന്നെ ചെയ്യുവാന്‍ നാം എല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. യേശു വന്നത്, നമ്മെ സ്നേഹിക്കുവാന്‍ പഠിപ്പിക്കാനാണ്. അവന്‍ നമുക്കായി നല്‍കിയ ഏറ്റവും മഹത്തായ കല്പനയുടെ സത്ത ഇതാണ് ഉള്‍ക്കൊള്ളുന്നത്. അത് ശീലമാക്കാന്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞാല്‍, നമ്മുടെ ലക്ഷ്യമായ നിത്യജീവിതത്തില്‍ നാം എത്തിച്ചേരും. പൌലൊസ് അപ്പോസ്‌തോലന്‍ പഠിപ്പിക്കുന്നതുപോലെ, സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. നിത്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ അടിത്തറയും ഉള്ളടക്കവും സ്നേഹമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »