India - 2024

ആഗോള കുടുംബ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്

19-03-2021 - Friday

കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള കുടുംബ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്നു കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പ്രഖ്യാപനം നടത്തും. ഇന്നു മുതല്‍ 25 വരെ നടക്കുന്ന പ്രോലൈഫ് വാരാചരണത്തിന്റെയും പ്രേഷിത പ്രാര്‍ഥനാ വാരത്തിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളംഅങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രാര്‍ഥന നടത്തും. 25ന് ആശിര്‍ഭവനില്‍ പ്രോലൈഫ് ദിനാഘോഷം നടക്കും.


Related Articles »