News - 2025

പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്ക ദേവാലയങ്ങൾ പൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഭീഷണി

പ്രവാചക ശബ്ദം 25-03-2021 - Thursday

മനില: പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്കാ ദേവാലയങ്ങൾ അടച്ചുപൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വക്താവ് ഹാരി റോഗ് ഭീഷണി മുഴക്കി. കടുത്ത നിയന്ത്രണങ്ങളാണ് പൊതു കൂടിക്കാഴ്ചകൾക്കും, ആരാധനയ്ക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ദേവാലയങ്ങൾ അടച്ചുപൂട്ടുവാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്നും, എന്നാൽ ആ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയില്ല എന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു. സർക്കാർ നിർദ്ദേശത്തെ ധിക്കരിച്ചാൽ, ദേവാലയങ്ങൾ അടയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഹാരി റോഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആരാധന നടത്താൻ സാധിക്കുമെന്ന് മനില അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതലയുള്ള ബിഷപ്പ് ബ്രോഡ്രിക്ക് പാബില്ലോ ബുധനാഴ്ച പുറത്തുവിട്ട ഇടയലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

സുപ്രധാനമായ ഈ നാളുകളിൽ എങ്ങനെ ആരാധന നടത്തണമെന്ന് ഇടയന്മാർക്കും, വിശ്വാസികൾക്കും അവബോധം നൽകുന്നതിനു വേണ്ടിയാണ് തന്റെ നിർദ്ദേശങ്ങളെന്ന് ഇടയലേഖനത്തിൽ പറയുന്നു. ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാർ മത നേതാക്കളുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നില്ല എന്ന വിമർശനവും അദ്ദേഹം ഇടയലേഖനത്തിൽ ഉന്നയിച്ചു. തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പോലും അധികൃതർ തങ്ങളെ ബന്ധപ്പെടാൻ തയ്യാറാകുന്നില്ലെന്ന് ബിഷപ്പ് പാബില്ലോ പറഞ്ഞു. 6,77,000 കൊറോണ കേസുകളാണ് ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 5,80,000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 13,039 പേര്‍ മരണമടഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 636