News - 2024

ഫിലിപ്പ് രാജകുമാരന്‍ ക്രിസ്തു വിശ്വാസം ജീവിതത്തില്‍ പ്രധാന ഭാഗമാക്കിയ വ്യക്തിത്വം: ആംഗ്ലിക്കന്‍ സഭ

പ്രവാചക ശബ്ദം 12-04-2021 - Monday

കാന്റര്‍ബറി: യേശുവിലുള്ള വിശ്വാസം ജീവിതത്തില്‍ പ്രധാനപ്പെട്ടതായി കൊണ്ടുനടന്ന വ്യക്തിയായിരിന്നു അന്തരിച്ച ഫിലിപ്പ് രാജകുമാരനെന്ന് ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍. ക്രിസ്തീയ സേവനത്തിന്റെ മാതൃകയായിട്ടാണ് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി പുറത്തുവിട്ട അനുശോചന പ്രസ്താവനയില്‍ ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമര്‍പ്പിത സേവനത്തിനും, അസാധാരണ ജീവിതത്തിനും ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും ഏതാണ്ട് 73 വര്‍ഷങ്ങളോളം ഫിലിപ്പ് രാജകുമാരന്‍ തന്റെ പിന്തുണയും, വിശ്വസ്തതയും രാജ്ഞിക്ക് നല്‍കിയെന്നും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു.

ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ വിവിധ ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ അനുശോചനമറിയിച്ചു. "തന്റെ രാജ്യത്തിനും, ഭാര്യയായ രാജ്ഞിക്കും, കുടുംബത്തിനും വേണ്ടിയുള്ള സേവനത്തിനായി സമര്‍പ്പിത ജീവിതം നയിച്ചിരുന്ന അസാമാന്യ വ്യക്തി" എന്നാണ് യോര്‍ക്ക് മെത്രാപ്പോലീത്ത റവ. സ്റ്റീഫന്‍ കോട്രെല്ലിന്റെ അനുശോചന കുറിപ്പില്‍ വിശേഷിപ്പിച്ചത്. യേശുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാനഭാഗമായിരുന്നെന്നും ആ വിശ്വാസമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചു. വലിയൊരു കടപ്പാട് രാജ്യത്തിന് അദ്ദേഹത്തോടുണ്ടെന്നു ലണ്ടന്‍ മെത്രാന്‍ ഡെയിം സാറ മുള്ളാല്ലി പറഞ്ഞു.

ബ്രിട്ടീഷ് ബൈബിള്‍ സൊസൈറ്റിയും ഫിലിപ്പ് രാജകുമാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട്‌ പ്രസ്താവന പുറത്തുവിട്ടു. ഫിലിപ്പ് രാജകുമാരനെ രാജ്ഞിയുടെ ‘ശക്തിയും, വാസവും’ എന്ന് വിശേഷിപ്പിച്ച സംഘടന, അധികാരത്തില്‍ വന്ന 1952 മുതല്‍ ബൈബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരികളില്‍ ഒരാളായി തുടരുന്ന രാജ്ഞി 70 വര്‍ഷത്തിലധികം തന്റെ ഭര്‍ത്താവിന്റെ സ്നേഹപൂര്‍ണ്ണമായ പിന്തുണയെ ആശ്രയിച്ചുവെന്നാണ് ബൈബിള്‍ സൊസൈറ്റിയുടെ പ്രസ്താവന. സങ്കീര്‍ത്തനം 107:23-31 വിചിന്തനം ചെയ്യുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് യുണൈറ്റഡ് റിഫോംഡ് സഭയും ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. രാജകുമാരന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ അനുശോചനം അറിയിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »