Faith And Reason - 2025

മെയ്‌ 1 പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ കോഴിക്കോട് രൂപതാധ്യക്ഷന്റെ ആഹ്വാനം

പ്രവാചക ശബ്ദം 27-04-2021 - Tuesday

കോഴിക്കോട്: മെയ്‌ 1 പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ രൂപതാംഗങ്ങളോട് ആഹ്വാനവുമായി കോഴിക്കോട് ലത്തീന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. ഒരു സാധുവായ മനുഷ്യന്റെ പ്രചോദനം മൂലമാണ്‌ എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ബിഷപ്പിന്റെ ആഹ്വാനം അടങ്ങിയ കത്ത് പുറത്തുവന്നിരിക്കുന്നത്. പിതാവും ദൈവജനവും ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നു ആ സഹോദരന്‍ പറഞ്ഞതായും അദ്ദേഹത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദമായി താന്‍ കാണുന്നുവെന്നും ഇതിന്റെ വെളിച്ചത്തിലാണ് ആഹ്വാനമെന്നും കത്തില്‍ പറയുന്നു.

നമ്മെ രക്ഷിക്കുവാന്‍ കഴിയുന്ന ഏകശക്തി ദൈവം തന്നെയാണെന്നും നമുക്ക്‌ അവനില്‍ വിശ്വസിക്കാമെന്നും അവനോടു ചേര്‍ന്ന്‌ നില്‍ക്കാമെന്നും പ്രാര്‍ത്ഥനയുടെ ദിവ്യശക്തി മനസിലാക്കി പ്രവര്‍ത്തിക്കാമെന്നും കുറിച്ചുക്കൊണ്ടാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ കത്ത് അവസാനിക്കുന്നത്. ബിഷപ്പിന്റെ പ്രാര്‍ത്ഥനാഹ്വാനം നിരവധി ആളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »