News - 2025

മെയ് മാസത്തിലെ ജപമാല മാരത്തോണിന് വത്തിക്കാന്‍ തെരഞ്ഞെടുത്ത 31 തീർത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും

പ്രവാചക ശബ്ദം 28-04-2021 - Wednesday

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിലെ ജപമാല മാരത്തോണിന് വത്തിക്കാന്‍ തെരഞ്ഞെടുത്ത തീർത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും. മെയ് മാസത്തിലെ 31 ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 31 തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നുള്ള ജപമാല പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാൻ മീഡിയ ഒരുക്കുന്നുണ്ട്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഈ ലിസ്റ്റിലാണ് ഭാരതത്തിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ ദേവാലയവും പരിശുദ്ധ സിംഹാസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിയോഗങ്ങളുമായാണ് ജപമാലയത്നം ക്രമീകരിക്കുന്നത്. ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരം നവ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ് പ്രാര്‍ത്ഥനായത്നം സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പാപ്പ തന്നെ ആയിരിക്കും മെയ് ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക. ഏഷ്യയിൽ നിന്ന് ഭാരതം കൂടാതെ സൗത്ത് കൊറിയ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ ദൈവമാതാവിന്റെ തീർത്ഥാടന കേന്ദ്രങ്ങളും ജപമാല മാരത്തോണിന് വേദിയാകും. ഇതിനിടെ ജപമാലയത്നത്തിന് വിശേഷാല്‍ തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു ഫ്രാൻസിസ് പാപ്പ ജപമാല വെഞ്ചിരിച്ച് കൊടുത്തയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »