News

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ ആറാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന്‌ (മെയ് 1)

പ്രവാചക ശബ്ദം 01-05-2021 - Saturday

അനേകരെ ആഴമേറിയ വിശ്വാസ ബോധ്യത്തിലേക്കു നയിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ആറാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (മെയ് 1) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ക്ലാസിന്റെ ആറാം ഭാഗം ഇന്നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം മുന്നൂറോളം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും ഉള്‍പ്പെട്ടിരിക്കുന്ന ഒരു മണിക്കൂര്‍ സെഷനു വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546

➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »