India - 2025

‘മനുഷ്യരുടെ കഷ്ടപ്പാടുകൾ നീക്കാനുള്ള മാർ ക്രിസോസ്റ്റമിന്റെ ശ്രമം എന്നും ഓർമ്മിക്കപ്പെടും’: അനുശോചനമറിയിച്ച് പ്രധാനമന്ത്രി

പ്രവാചക ശബ്ദം 05-05-2021 - Wednesday

ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ വിടവാങ്ങിയ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർതോമ വലിയമെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സമ്പന്നമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യരുടെ കഷ്ടപ്പാടുകൾ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങളും എന്നും ഓർമിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു.

"ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിന്റെ വിയോഗത്തില്‍ ദുഃഖിതനാണ്. അദ്ദേഹത്തിന്റെ സമ്പന്നമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങളും ഓർമ്മിക്കപ്പെടും. മലങ്കര മാർതോമ സിറിയൻ സഭയിലെ അംഗങ്ങൾക്ക് അനുശോചനം"- ട്വീറ്റില്‍ പറയുന്നു.

രാഷ്​ട്രീയ-മത നേതാക്കളുമായെല്ലാം നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ മാർ ക്രിസോസ്റ്റം ഏറെ മുന്നിലായിരുന്നു. നരേന്ദ്ര മോദി, സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ ദേശീയ നേതാക്കളുമായെല്ലാം ഊഷ്മള ബന്ധം സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »