Life In Christ - 2025
ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ ക്രൂരമായി കൊല്ലപ്പെട്ട ഫിലിപ്പിനോ വൈദികന്റെ നാമകരണത്തിന് ആരംഭം
പ്രവാചക ശബ്ദം 07-05-2021 - Friday
മനില: ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദി സംഘടനയായ ‘അബു സയ്യാഫ്’ന്റെ തടവില്‍ ക്രൂരമര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ച ക്ലരീഷ്യന്‍ മിഷ്ണറീസ് സഭാംഗമായിരുന്ന ഫിലിപ്പീനോ വൈദികന്‍ ഫാ. റോയെല്‍ ഗല്ലാര്‍ഡോയുടെ നാമകരണ നടപടികളുടെ പ്രാരംഭഘട്ടത്തിന് തുടക്കമായി. ഫാ. ഗല്ലാര്‍ഡോയുടെ രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിഒന്നാമത് വാര്‍ഷികദിനമായ മെയ് മൂന്നിന് രാവിലെ ബാസിലന്‍ പ്രവിശ്യയിലെ ഇസബേല രൂപതയിലെ സുമിസിപ് പട്ടണത്തിലെ ടുമാഹുബോങ്ങിലെ സാന്‍ വിന്‍സെന്റെ ഫെറെര്‍ ഇടവക ദേവാലയത്തില്‍ ബിഷപ്പ് ലിയോ ഡാല്‍മാവോ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് വിശുദ്ധീകരണ നടപടികള്‍ക്ക് തുടക്കമായത്.
2000 മാര്‍ച്ച് 20നാണ് ടുമാഹുബോങ്ങിലെ ക്ലാരെറ്റ് സ്കൂളിലെ അധ്യാപര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഫാ. ഗല്ലാര്‍ഡോയെ തീവ്രവാദികള്‍ ബന്ധിയാക്കുന്നത്. ബന്ധിയായിരിക്കുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം നല്ല ഇടയന്‍റെ ദൌത്യം നിര്‍വ്വഹിക്കുകയായിരിന്നു. ബന്ധികളെ മോചിപ്പിക്കുവാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന കണ്ടെത്തിയ കൊല്ലപ്പെട്ട ഫാ. ഗല്ലാര്‍ഡോയുടെ മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റേയും, വെടിയേറ്റതിന്റേയും മുറിവുകള്‍ ഉണ്ടായിരുന്നു. കൈകാല്‍ വിരലുകളിലെ നഖങ്ങള്‍ പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. അദ്ദേഹത്തോടൊപ്പം മൂന്നു അധ്യാപകരേയും, അഞ്ച് കുട്ടികളേയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ശോഭനമായൊരു ഭാവി ഉപേക്ഷിച്ച് ബാസിലാനിലെ തന്റെ അവസാന ദൗത്യം ഏറ്റെടുത്ത മുപ്പത്തിനാലുകാരനായിരുന്ന ഫാ. ഗല്ലാര്‍ഡോ ത്യാഗത്തിന്റേതായ ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്.
ക്ലരീഷ്യന്‍ മിഷ്ണറീസിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏലിയാസ് അബുയാന്‍ ജൂനിയറും നാമകരണത്തി ഒരുക്കമായുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അന്ന് യുവ മിഷണറിമാരായിരുന്ന നമ്മില്‍ പലര്‍ക്കും ഇത് സംഭവിക്കാമായിരുന്നെങ്കിലും, രക്തസാക്ഷിത്വ കിരീടം ചൂടുവാന്‍ തക്കവിധം തയ്യാറെടുത്തിരുന്നതു ഫാ. ഗല്ലാര്‍ഡോക്കാണെന്ന് ക്ലരീഷ്യന്‍ മിഷ്ണറീസിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏലിയാസ് അബുയാന്‍ പറഞ്ഞു. ത്യാഗം (Sacrifice), സഹനം (Suffering), അന്വേഷണം (Search), കീഴടങ്ങല്‍ (Surrender) എന്നീ നാല് “S” കളാണ് ഫാ. ഗല്ലാര്‍ഡോക്ക് നമ്മുടെ കാലഘട്ടത്തിലെ രക്തസാക്ഷിയാകുവനുള്ള ഭാഗ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണിക്ക് നടുവിലും തന്റെ ദൈവം വിശ്വാസം ഉപേക്ഷിക്കാതിരുന്ന ഫാ. ഗല്ലാര്‍ഡോ തന്റെ അവസാന തുള്ളി ചോരവരെ ദൈവത്തിനു വേണ്ടിയാണ് നിലകൊണ്ടതെന്നും ഫാ. അബുയാന്‍ സ്മരിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക