News - 2025

ജര്‍മ്മന്‍ സഭ വത്തിക്കാനുമായി ഐക്യത്തില്‍ പോകണം: അഭ്യര്‍ത്ഥനയുമായി മരിയ 1.0

പ്രവാചക ശബ്ദം 12-05-2021 - Wednesday

മ്യൂണിച്ച്: വത്തിക്കാനെ മറികടന്ന് സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവര്‍ക്ക് ചില ജര്‍മ്മന്‍ വൈദികര്‍ ആശീര്‍വാദം നല്കിയ പശ്ചാത്തലത്തില്‍ വത്തിക്കാനുമായി ഐക്യത്തില്‍ പോകണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സംഘടനയായ മരിയ 1.0 . സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവരെ ആശീര്‍വദിക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും എല്ലാ സാഹചര്യങ്ങളിലും, റോമുമായുള്ള പൂര്‍ണ്ണ ഐക്യം നിലനിര്‍ത്തണമെന്നും ജര്‍മ്മന്‍ മെത്രാന്‍മാരോടും പുരോഹിതരോടും അപേക്ഷിക്കുന്നതായും സംഘടനയുടെ നേതാവായ ക്ലാര സ്റ്റെയിന്‍ബ്രെച്ചെര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇത്തരം പ്രകോപനങ്ങള്‍ വിശ്വാസികളെ അസ്വസ്ഥരാക്കുകയും, മാര്‍പാപ്പയോടാണോ അതോ പ്രാദേശിക മെത്രാനോടാണോ വിശ്വസ്തത പുലര്‍ത്തേണ്ടതെന്ന ആശയകുഴപ്പം വിശ്വാസികളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ സംഭവിക്കാന്‍ ഇടവരുത്തരുതെന്നും ക്ലാര സ്റ്റെയിന്‍ബ്രെച്ചെര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗത്തോട് പറഞ്ഞു. പാപ്പയോടും സഭാ പ്രബോധനങ്ങളോടുമായിരിക്കണം വൈദികര്‍ വിശ്വസ്തത പുലര്‍ത്തേണ്ടതെന്ന് പറഞ്ഞ അവര്‍, ഇതുസംബന്ധിച്ച് തിരുപ്പട്ട സ്വീകരണ സമയത്ത് വൈദികര്‍ നടത്തിയ വാഗ്ദാനം ഓര്‍മ്മിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കും വൈദീകപട്ടം നല്‍കണമെന്ന ആവശ്യവുമായി ‘മരിയ 2.0’ എന്ന സംഘടന രംഗത്തുവരികയും ‘ദേവാലയ ഹര്‍ത്താലുകള്‍’ സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 2019-ല്‍ ‘മരിയ 1.0’ രൂപീകരിക്കപ്പെട്ടത്.

“ഒരേ ലിംഗത്തിലുള്ള വ്യക്തികളുടെ ബന്ധത്തിന് ആശീര്‍വാദം നൽകാൻ സഭയ്ക്ക് അധികാരമുണ്ടോ?” എന്ന ചോദ്യത്തിന് മറുപടിയായി മാർച്ച് 15ന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച “റെസ്പോൺസം അഡ് ഡ്യൂബിയം” രേഖയില്‍ 'ഇല്ല' എന്ന മറുപടിയാണ് നല്‍കിയിരിന്നത്. ഇതില്‍ നിന്ന്‍ വിഭിന്നമായി കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ചില വൈദികര്‍ സ്വവര്‍ഗ്ഗ ബന്ധത്തില്‍ കഴിയുന്ന ജോഡികള്‍ക്ക് ആശീര്‍വാദം നല്‍കിയത് ഞെട്ടലോടെയാണ് കത്തോലിക്ക ലോകം വീക്ഷിച്ചത്. സ്വവർഗ്ഗ ബന്ധത്തില്‍ കഴിയുന്നവരെ ആശീർവദിച്ച വൈദികർ സാവകാശം അതൊരു കൂദാശയുടെ തലത്തിലേക്ക് ഉയര്‍ത്തുമോയെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 652