News - 2024

ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥനാവാരാചരണത്തിന് ആഹ്വാനവുമായി ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍

പ്രവാചക ശബ്ദം 14-05-2021 - Friday

യാങ്കോണ്‍, മ്യാന്മര്‍: മെയ് 23 മുതല്‍ 30 വരെയുള്ള ഒരാഴ്ചക്കാലം ചൈനീസ് സഭയ്ക്കും ജനതയ്ക്കും വേണ്ടിയുള്ള ‘പ്രാര്‍ത്ഥനാവാര’മായി ആചരിക്കണമെന്ന ആഹ്വാനവുമായി ‘ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ’ (എഫ്.എ.ബി.സി) പ്രസിഡന്റും, മ്യാന്‍മറിലെ യാങ്കോണ്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ചൈനീസ് സഭക്ക് പുറമേ, ചൈനാ റിപ്പബ്ലിക്കിലെ മുഴുവന്‍ ജനതക്കും വേണ്ടി പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ബോ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

നന്മയുടെ ശക്തിയായും, ലോകമെമ്പാടുമുള്ള ദുര്‍ബ്ബലരുടേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങളുടെ സംരക്ഷകരായും ചൈന മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെത്തുടര്‍ന്ന്‍ നിരവധി വെല്ലുവിളികളിലൂടെയാണ് ചൈനീസ് ജനത കടന്നുപോയതെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ ഇതിന്റെ ഉത്തരവാദിത്വം ചൈനീസ് ജനതയ്ക്കല്ലെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കാണെന്നും വ്യക്തമാക്കി. ഇതിന്റെ പേരില്‍ ചൈനീസ് ജനതയോട് വംശീയവിദ്വേഷം വെച്ചു പുലര്‍ത്തരുതെന്ന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തുവിട്ട സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് ബാധയുടെ പേരില്‍ ആഗോള സമൂഹത്തോടു ക്ഷമാപണം നടത്തുവാനും, വൈറസ് ബാധമൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും കഴിഞ്ഞ വര്‍ഷം കര്‍ദ്ദിനാള്‍ ബോ ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

ചൈനയില്‍ ഓരോ വ്യക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബോയുടെ പ്രസ്താവന അവസാനിക്കുന്നത്. 2007-ല്‍ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ചൈനീസ് ജനതക്കായി എഴുതിയ കത്തിലൂടെ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 24 ചൈനീസ് സഭക്ക് വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധ നിലപാടിനെ തുടര്‍ന്നു നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »