Life In Christ - 2025

"അന്നു മുട്ടുകുത്തി യാചിക്കുവാന്‍ ശക്തിപകര്‍ന്നത് ദിവ്യകാരുണ്യ ആരാധന": മാധ്യമ ശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍

പ്രവാചക ശബ്ദം 15-05-2021 - Saturday

റോം: തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരുടെ മുന്നില്‍ മുട്ടികുത്തി യാചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതു പരിശുദ്ധാത്മാവാണെന്നും, തനിക്ക് ധൈര്യവും ശക്തിയും നല്‍കിയത് ദിവ്യകാരുണ്യ ഭക്തിയാണെന്നും മാധ്യമ ശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍. മ്യാന്മറിലെ പട്ടാള അട്ടിമറിക്കിടെ പോലീസിനും പ്രതിഷേധക്കാര്‍ക്കുമിടയില്‍ വെടിവെക്കരുതെന്ന്‍ മുട്ടികുത്തി യാചിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായ സിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ ചിത്രങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം തനിക്ക് ആഴത്തില്‍ അനുഭവിച്ചറിയുവാന്‍ കഴിഞ്ഞുവെന്നു വീഡിയോ കോളിലൂടെ റോമിലെ മാധ്യമപ്രവര്‍ത്തകരോട് സിസ്റ്റര്‍ ആന്‍ റോസ് വെളിപ്പെടുത്തി.

തര്‍ജ്ജമക്കാരായ വൈദികന്റേയും, സെമിനാരി വിദ്യാര്‍ത്ഥിയുടെയും സഹായത്തോടെയാണ് സിസ്റ്റര്‍ റോമിലെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ഭീതിയും ബുദ്ധിമുട്ടും നിറഞ്ഞ ആ അവസരത്തില്‍ തന്റെ രാജ്യത്തിന് വേണ്ടി നിലയുറപ്പിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയത് പ്രാര്‍ത്ഥനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ മ്യാന്‍മറിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. അനുരഞ്ജനത്തിന്റേതായ പ്രവര്‍ത്തിയായും, ശത്രുവിനോടുള്ള ക്ഷമയുടെ സന്ദേശവുമായിട്ടാണ് മുട്ടുകുത്തി നില്‍ക്കുന്നതിനെ താന്‍ കാണുന്നതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, ഇത് രണ്ടാം തവണയാണ് പോലീസിനു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതെന്നും, മുറിവേറ്റ പ്രതിഷേധക്കാരെ താന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. മ്യാന്‍മറിലെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു. മ്യാന്‍മര്‍ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »