News - 2025

ഹമാസ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതസംസ്കാരം നാളെ: ഇടുക്കി ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും

പ്രവാചക ശബ്ദം 15-05-2021 - Saturday

കരിമ്പൻ: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതസംസ്കാരം നാളെ കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ നടക്കും. ഇന്നു പുലര്‍ച്ച നാലരോടെ സൗമ്യയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എംബസി അധികൃതരും ചേര്‍ന്നാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവസന്ധാരണത്തിനായി വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ജീവനു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ സത്വരമായി ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൌസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ അങ്ങയേറ്റം അപലപനീയമാണെന്നു യോഗം ചൂണ്ടിക്കാട്ടി. സൗമ്യയുടെ അകാലത്തിലുള്ള വേർപാടിൽ മനംനൊന്ത കുടുംബാംഗങ്ങൾക്ക് ഇടുക്കി രൂപതയുടെ അനുശോചനം അറിയിക്കുകയും രൂപത മുഴുവനും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി രൂപത പി ആർഒ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 653