News - 2025

ഇന്തോനേഷ്യയിൽ നാല് ക്രൈസ്തവ വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി

പ്രവാചക ശബ്ദം 15-05-2021 - Saturday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലൈവാസിയിൽ നാല് ക്രൈസ്തവ വിശ്വാസികൾ തലയറുത്തു കൊലചെയ്യപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടന്ന രണ്ടാമത്തെ അക്രമമാണ് ചൊവ്വാഴ്ച ദിവസം സുലൈവാസിയിൽ നടന്നത്. പോലീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഈസ്റ്റ് ഇൻഡോനേഷ്യ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങൾ നടത്തിയതെന്നാണ് സൂചന. അതേസമയം ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്തോനേഷ്യയിലെ പ്രാദേശിക സംഘടനയായ അരി ഹർത്തോനോ മതപരമായ ലക്ഷ്യം കൊലപാതകങ്ങൾക്ക് പിന്നിൽ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരിച്ചവരിൽ ഒരാൾ കത്തോലിക്ക വിശ്വാസിയാണ്. മറ്റുള്ളവർ വിവിധ പ്രൊട്ടസ്റ്റൻറ് സഭകളിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ട നാല് പേരും 42നും 61നും ഇടയിൽ പ്രായമുള്ളവരാണ്. തീവ്രവാദികൾ കൊല ചെയ്തവരിൽ ഒരാളിൽ നിന്ന് 250 പൗണ്ട് വരുന്ന ഇന്തോനേഷ്യൻ കറൻസിയും ഇതിനിടയിൽ തട്ടിയെടുത്തുവെന്ന് പറയപ്പെടുന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ പ്രതിനിധികൾ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. 2020 നവംബർ മാസം സുലൈവാസിയിലെ സിഗിയിൽ സാൽവേഷൻ ആർമി ആരാധനാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ 4 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 653