News - 2025
ഹമാസ് ഭീകരാക്രമണ പ്രതിരോധത്തിന് ഇസ്രായേലിന് സഹായവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടന
പ്രവാചക ശബ്ദം 20-05-2021 - Thursday
വാഷിംഗ്ടണ്‍ ഡി.സി/ ജെറുസലേം: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഹമാസ് തീവ്രവാദികള്‍ ആയിരകണക്കിന് മിസൈലുകള്‍ ഇസ്രായേലിലേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാണഭീതിയില്‍ കഴിയുന്ന ഇസ്രയേല്‍ ജനത്തിന് സഹായവുമായി അമേരിക്കന്‍ യഹൂദ ക്രിസ്ത്യന്‍ കൂട്ടായ്മ. ജനങ്ങളെ ബോംബാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നൂറുകണക്കിന് ബോംബ് ഷെല്‍ട്ടറുകളാണ് അമേരിക്കന്‍ ക്രിസ്ത്യാനികളുടെ സാമ്പത്തിക സഹായത്തോടെ യുഎസ് യഹൂദ-ക്രിസ്ത്യന്‍ കൂട്ടായ്മയായ ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍ ആന്‍ഡ് ജൂസ്’ ഇസ്രായേലില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
കനത്ത ബോംബിംഗിനിരയായ ഇസ്രായേലിലെ തെക്കന്‍ തീരദേശനഗരമായ അഷ്കെലോണില്‍ കഴിഞ്ഞ ബുധനാഴ്ച മാത്രം 13 മൊബൈല്‍ ബോംബ് ഷെല്‍ട്ടറുകളാണ് കൂട്ടായ്മ സ്ഥാപിച്ചത്. സംഘടന ഇതുവരെ ഏതാണ്ട് മൂവായിരത്തോളം ബോംബ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അഷ്കെലോണില്‍ സംരക്ഷണ വസ്ത്രങ്ങളും ഫെല്ലോഷിപ്പ് എത്തിച്ചിട്ടുണ്ട്. “ജെറുസലേമിന്റെ മതിലുകള്‍ക്ക് കാവലായിരിക്കുക” എന്ന ബൈബിള്‍ വാക്യം പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് അമേരിക്കന്‍ ക്രൈസ്തവര്‍ ഇസ്രായേലി ജനത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍ ആന്‍ഡ് ജൂസ്’ സി.ഇ.ഒ യേല്‍ എക്ക്സ്റ്റെയിന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആരംഭം മുതല്‍ പകര്‍ച്ചവ്യാധിക്കും തീവ്രവാദത്തിനും ഇടയില്‍ വരാനിരിക്കുന്ന സംഘര്‍ഷങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് 59 സ്ഥിര, താല്‍ക്കാലിക ബോംബ് ഷെല്‍ട്ടറുകളും, ആയിരത്തോളം സുരക്ഷാ വസ്ത്രങ്ങളും തയ്യാറാക്കുവാന്‍ കഴിഞ്ഞുവെന്ന് യേല്‍ എക്ക്സ്റ്റെയിന്‍ ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നോട് വെളിപ്പെടുത്തി. ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന ഷെല്‍ട്ടറുകള്‍ വാങ്ങി ആക്രമണ സാധ്യതയുള്ള മേഖലകളില്‍ സ്ഥാപിക്കുകയാണ് കൂട്ടായ്മ ചെയ്യുന്നത്. യുദ്ധത്തെ നേരിടുവാന്‍ സങ്കേതികമായി തങ്ങള്‍ തയ്യാറായിട്ടില്ല എന്ന് പറഞ്ഞ എക്ക്സ്റ്റെയിന്‍ മുന്‍ ആക്രമണങ്ങളേക്കാള്‍ ഈ ആക്രമണം ഇസ്രായേലികളെ കൂടുതലായി ബാധിച്ചുവെന്നും കൂടുതല്‍ ബോംബുകള്‍ ഇസ്രായേലില്‍ പതിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 15 വര്‍ഷമായി യഹൂദ-ക്രിസ്ത്യന്‍ കൂട്ടായ്മ ഗാസ മുനമ്പില്‍ അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ബോംബ് ഷെല്‍ട്ടറുകള്‍, ട്രോമാ കെയര്‍ സെന്ററുകള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഈ തയ്യാറെടുപ്പുകളുടെ ഭാഗമാണ്. വ്യാജ മാധ്യമ പ്രചാരണങ്ങള്‍ക്കിടയിലും അമേരിക്കയിലെ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഇസ്രായേലിനോട് കാണിച്ച സ്നേഹം പ്രോത്സാഹനജനകമാണ്. ഇസ്രായേല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അമേരിക്കന്‍ ക്രിസ്ത്യാനികളുടെ പൊതു അഭിപ്രായമെന്നും, അറബികള്‍ തങ്ങളുടെ ആയുധം താഴെവെച്ചാല്‍ ഇസ്രായേലും തങ്ങളുടെ ആയുധം താഴെവെക്കുമെന്നും എക്ക്സ്റ്റെയിന്‍ ചൂണ്ടിക്കാട്ടി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക