India - 2025
ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി എസ്എംവൈഎം
21-05-2021 - Friday
കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തില്‍ അകപ്പെട്ടിരിക്കുന്ന ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി രൂപത യുവദീപതി എസ്എംവൈഎം. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടിയന്തര ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് 6000 പാക്കറ്റ് പാലും 4500 പാക്കറ്റ് ബ്രഡുമായി കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള വാഹനം ഇന്നലെ പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യുവജനങ്ങളുടെ കരുതലിനെ അഭിനന്ദിച്ചു. രൂപത എസ്എംവൈഎം പ്രസിഡന്റ് ആദര്‍ശ് കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
പ്രളയ കാലത്ത് രക്ഷകരായി എത്തിയവരുടെ ദുരിതത്തില്‍ സഹായിക്കുന്നതിനായി ആരംഭിച്ച 'സേവ് ചെല്ലാനം' ധനസമാഹരണ പദ്ധതിയിലൂടെ മൂന്നര ലക്ഷത്തോളം രൂപയാണ് യുവജനങ്ങള്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ചത്. വ്യക്തിപരമായും ഇടവക തലങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു തുക സമാഹരിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ യുവജന സംഘടനയായ എസ്എംവൈഎമ്മിന് സാധിച്ചത്. ആവശ്യാനുസരണം പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഉണ്ടായിരിക്കുമെന്ന് രൂപത നേതൃത്വം അറിയിച്ചു.
വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. ജോസഫ് വെളളമറ്റം, രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി തോമാച്ചന്‍ കത്തിലാങ്കല്‍, രൂപത കൗണ്‍സിലര്‍ ആന്‍മരിയ, ആനിമേറ്റര്‍ സിസ്റ്റര്‍ റാണിമരിയ എസ്എബിഎസ്, റീജന്‍റ് ബ്രദര്‍ ജിറ്റോ ആക്കാട്ട്, എസ്എംവൈഎം മുന്‍ പ്രസിഡന്‍റ് ജോമോന്‍ പൊടിപാറ, ഫൊറോന ഭാരവാഹികളായ ജോജി, വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക