News - 2024

യൂറോവിഷൻ സംഗീത മത്സരത്തിന് സൈപ്രസില്‍ നിന്ന്‌ സാത്താനിക ഗാനം: പ്രതിഷേധവുമായി വിശ്വാസികൾ

പ്രവാചക ശബ്ദം 21-05-2021 - Friday

നികോസിയ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതങ്ങളുടെ മത്സര വേദിയായ യൂറോവിഷൻ സോംഗ് കോൺടെസ്റ്റിൽ സൈപ്രസ് നാമനിർദേശം ചെയ്ത സംഗീതം സാത്താനെ പ്രകീർത്തിക്കുന്നതാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് വിശ്വാസിസമൂഹം. സൈപ്രസിലെ പൊതു പ്രക്ഷേപണ വിഭാഗമായ ആർഐകെയുടെ സമീപത്ത് നിരവധി ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസികളാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ക്രൂശിത രൂപങ്ങളും, വിശുദ്ധരുടെ ചിത്രങ്ങളും, ക്രിസ്തുവിനോടുള്ള രാജ്യത്തിന്റെ സ്നേഹം പ്രകടമാക്കുന്ന വാചകങ്ങൾ എഴുതിയ ബാനറുകളുമായി പ്രതിഷേധം അറിയിച്ച് ഒരുമിച്ച് കൂടിയത്.

'എൽ ഡിയാബ്ലോ' എന്ന ഗാനത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധ കൂട്ടായ്മയായിരുന്നു ഇത്. ആർഐകെയും, എലേന സാഗ്രീനു എന്ന ഗായികയുമാണ് മത്സരത്തിൽ സൈപ്രസിനെ പ്രതിനിധീകരിക്കുന്നത്. ചൊവ്വാഴ്ച നടന്ന സെമിഫൈനലിൽ ഗാനം ആദ്യത്തെ കടമ്പ കടന്നു ഫൈനലിന് യോഗ്യത നേടിയിരിന്നു. എൽ ഡിയാബ്ലോ സൈപ്രസിനെ പ്രതിനിധീകരിക്കുന്ന ഗാനമല്ലെന്നും മറിച്ച് സൈപ്രസിനെ അപമാനിക്കുന്ന ഗാനമാണെന്നും ബുധനാഴ്ച പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഒരു ഓർത്തഡോക്സ് വൈദികൻ മൈക്രോഫോണിലൂടെ വിശ്വാസി സമൂഹത്തോട് പറഞ്ഞു.

അത് കുട്ടികൾക്കും, കുടുംബങ്ങൾക്കും അപകടകാരിയാണ്. സാത്താന് തങ്ങളെത്തന്നെ അടിയറവ് വെച്ച്, സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന ഗാനമാണ് എൽ ഡിയാബ്ലോ എന്നും, അതിനാൽ അത് പിൻവലിക്കണമെന്നും മാർച്ച് മാസം തന്നെ ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സംസ്കാരവും, പാരമ്പര്യവും, ചരിത്രവും പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം പകരമായി മത്സരത്തിന് അയക്കാൻ സഭയുടെ സിനഡും ആർഐകെയോട് നിർദേശിച്ചു. ഇതിനിടയിൽ ഗാനത്തിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായി. റോട്ടർഡാമിൽ ശനിയാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »