News - 2025
ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു വ്യാജ പ്രചരണം
പ്രവാചക ശബ്ദം 08-06-2021 - Tuesday
കൊച്ചി: പ്രമുഖ വചന പ്രഘോഷകനും വിന്‍സെന്‍ഷ്യന്‍ വൈദികനുമായ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു സോഷ്യല്‍ മീഡിയായില്‍ വ്യാജ പ്രചരണം. ആരോഗ്യസ്ഥിതി അതീവ മോശമായെന്ന ഉള്ളടക്കത്തോടെ നിരവധി ആളുകളാണ് വാട്സാപ്പിലും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ച് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ വീഡിയോ പങ്കുവെച്ചിരിന്നു.
ഒരു ഗുരുതാരവസ്ഥയിലുള്ള രോഗത്തിലൂടെ കടന്നുപോകുവാന്‍ ദൈവം ഇതുവരെ അനുവദിച്ചിട്ടില്ലായെന്നും ചെറിയ ജലദോഷം, ചുമ എന്നിവ മാത്രമാണ് അലട്ടിയിരിന്നതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ - അനേകായിരം, ലക്ഷകണക്കിന് ആളുകള്‍ ഇതിനേക്കാള്‍ കഷ്ടപ്പാടുകളുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക