India - 2025

ബസേലിയോസ് കാതോലിക്കാ ബാവായുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പ്രവാചകശബ്ദം 09-07-2021 - Friday

കോട്ടയം: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും സ്ഥതി ആശങ്കാജനകം തന്നെയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

More Archives >>

Page 1 of 400