News - 2025
11 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിൽ തിരികെയെത്തി
പ്രവാചകശബ്ദം 14-07-2021 - Wednesday
വത്തിക്കാന്‍ സിറ്റി: വൻകുടലിൽ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമജീവിതം നയിക്കുകയായിരിന്ന ഫ്രാന്‍സിസ് പാപ്പ നീണ്ട 11 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിൽ തിരികെയെത്തി. കഴിഞ്ഞ ജൂലൈ നാലാം തീയതി വൻകുടലുമായി ബന്ധപ്പെട്ടു നടന്ന ഓപ്പറേഷനെത്തുടർന്ന് റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പ ഇന്ന് രാവിലെ 10.30നാണ് ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്. ആശുപത്രിയില്‍ നിന്നു വത്തിക്കാനിലെ സ്വവസതിയായ സാന്ത മാർത്തായിലേക്ക് കാറില്‍ പുറപ്പെട്ട പാപ്പ, റോമിലെ സാന്താ മരിയ മജോറെ ബസലിക്കയിൽ സന്ദര്‍ശനം നടത്തി.
ഇവിടെ ഏതാനും സമയം ചെലവഴിച്ച പാപ്പ റോമൻ ജനതയുടെ സംരക്ഷക എന്ന പേരിൽ അറിയപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി ചിത്രത്തിന് മുന്നിൽ കൃതഞ്ജതയര്‍പ്പിച്ചു. ശസ്ത്രക്രിയയുടെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു പാപ്പ പ്രാര്‍ത്ഥിച്ചുവെന്നും എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് താൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് കണ്ടുമുട്ടിയ രോഗികൾക്കുംവേണ്ടി പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍ അറിയിച്ചു. പാപ്പ മരിയ മജോറെ ബസലിക്കയിൽ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ നേരത്തെ പുറത്തുവിട്ടിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക