India - 2025

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും

പ്രവാചകശബ്ദം 19-07-2021 - Monday

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനമെന്ന പ്രത്യേകത ഈ വര്‍ഷത്തെ തിരുനാളിനുണ്ട്. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ദിവസവും രാവിലെ 5.30, 6.45, 8.00, 11.00, ഉച്ചകഴിഞ്ഞു മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രാര്‍ത്ഥന നടത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി എല്ലാ തിരുക്കര്‍മങ്ങളും ലൈവായി പ്രക്ഷേപണം ചെയ്യും. ഇന്നു മുതല്‍ 28 വരെ ശാലോം ടിവിയില്‍ രാവിലെ 6.30നും ഷെക്കെയ്‌ന ടിവിയില്‍ രാവിലെ എട്ടിനും വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യും. https://youtube.com/ c/StAlphonsaShrine, https://youtube.com/ c/Palai RoopathaOfficial എന്നീ യൂട്യൂബ് ചാനലിലും alphonsa.org എന്ന വെബ്‌സൈറ്റിലൂടെയും അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കര്‍മങ്ങളില്‍ തല്‍സമയം പങ്കെടുക്കാം.

More Archives >>

Page 1 of 402