Purgatory to Heaven. - June 2024

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മാലാഖമാര്‍ മുഖാന്തിരം ദൈവസന്നിധിയില്‍ എത്തിക്കുക

സ്വന്തം ലേഖകന്‍ 14-06-2022 - Tuesday

“അവിടുന്ന്‍ തന്റെ ദൂതന്‍മാരെ കാറ്റും, ശുശ്രൂഷകരെ തീ നാളങ്ങളും ആക്കുന്നു എന്ന് ദൂതന്‍മാരെ കുറിച്ച് പറഞ്ഞിരിക്കുന്നു” (ഹെബ്രായര്‍ 1:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-14

“മാലാഖമാരിലൂടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലേക്കെത്തുക എന്നത് ദൈവത്തിന് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു മാലാഖ നമ്മുടെ പ്രാര്‍ത്ഥനകള്‍ സമാഹരിക്കുവാന്‍ വരികയും, ആ മാലാഖയുടെ കൈകളില്‍ നിന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ തിരുമുഖത്തേക്കെത്തുകയും ചെയ്യുന്നു. ഇത്രയും പരിശുദ്ധമായ കൈകളാല്‍ കൈമാറപ്പെടുന്ന പ്രാര്‍ത്ഥനകളെ കുറിച്ചാലോചിച്ച് നോക്കൂ. ആ മാലാഖ നമ്മളുമായി ചേര്‍ന്നു കൊണ്ട് നമ്മുടെ ദുര്‍ബ്ബലമായ പ്രാര്‍ത്ഥനകളെ സഹായിക്കുകയും, അതിനേ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി അവരുടെ ചിറകുകളും, അവയെ നിലനിര്‍ത്തുന്നതിനായി അവരുടെ ശക്തിയും, അതിനേ ചൈതന്യവത്താക്കുന്നതിനായി അവരുടെ ഭക്തിയും നമുക്ക് നല്‍കുന്നു”.

(ആവിലായിലെ വിശുദ്ധ ജോണ്‍).

വിചിന്തനം:

മരിച്ചവര്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകളും സേവനങ്ങളും ദൈവത്തിന്റെ മാലാഖമാര്‍ക്ക് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ കാവല്‍മാലാഖക്ക് കൈമാറുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »