News - 2025
മ്യാന്‍മറില്‍ വൈദികനെയും വേദപാഠ അധ്യാപകനെയും തട്ടിക്കൊണ്ടുപോയി
04-08-2021 - Wednesday
യങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്‍മറില്‍ കത്തോലിക്ക വൈദികനെയും വേദപാഠ അധ്യാപകനെയും സായുധ പോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന്‍ സംസ്ഥാനത്തെ ഹാഖാ രൂപതയില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറി ഇടവക വികാരി ഫാ. നോയല്‍ ഹരാംഗ് തിന്‍ താംഗും ഒപ്പമുണ്ടായിരുന്നയാളുമാണു തട്ടിക്കൊണ്ടുപോകപ്പെട്ടത്. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്‌സ്(സിഡിഎഫ്) ആണ് തട്ടിക്കൊണ്ടു പോകല്‍ നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ 26ന് ഫാ. നോയലും കൂട്ടാളിയും സുര്‍ഖ്വായില്‍നിന്നു സംസ്ഥാന തലസ്ഥാനമായ ഹാഖായിലേക്കു പോകവേ ആയിരുന്നു സംഭവം.
ഫാ. നോയല്‍ പട്ടാളഭരണകൂടത്തെ സഹായിക്കുന്നതായി സിഡിഎഫ് പോരാളികള്‍ ആരോപിച്ചിരിന്നു. എന്നാല്‍ ഇതു തെറ്റാണെന്നു പ്രദേശവാസികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സേനയും പട്ടാള ഭരണകൂടത്തെ എതിര്‍ക്കുന്നവരും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടെ വീടും കുടുംബവും ഉപേക്ഷിച്ച് ഓടിപ്പോയവര്‍ക്ക് ഫാ. നോയല്‍ സ്വന്തം ഇടവകയില്‍ അഭയം നല്കിരുന്നു. വൈദികനെ വിട്ടയയ്ക്കണമെന്നു ഹാഖാ ബിഷപ്പ് ലൂസിയസ് അഭ്യര്‍ഥിച്ചു. വൈദികന്‍ ആരോഗ്യവാനാണെന്ന് സിഡിഎഫ് പോരാളികള്‍ തുടര്‍ന്നു വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ച പട്ടാളത്തിനെതിരേ മ്യാന്‍മറിലുടനീളം പോരാട്ടവും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക