Arts - 2025

പെറുവില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ സ്മാരകം തുറന്ന് പോളിഷ് എംബസി

പ്രവാചകശബ്ദം 08-08-2021 - Sunday

ലിമാ, പെറു: മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെറുവില്‍വെച്ച് ‘ഷൈനിംഗ് പാത്ത്’ എന്ന മാര്‍ക്സിസ്റ്റ്‌ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട മിഗ്വേല്‍ ടോമാസേക്, സ്ബിഗ്ന്യു സ്ട്രസാല്‍കോവ്സ്കി എന്നിവരുടെ പേരിലുള്ള സ്മാരകം ലിമായില്‍ ഉദ്ഘാടനം ചെയ്തു. 1991-ല്‍ രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികരുടെ മുപ്പതാമത് രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5ന് ലിമായിലെ പോളിഷ് എംബസിയും, കോണ്‍വെന്റ്വല്‍ മൈനര്‍ ഫ്രാന്‍സിസ്കന്‍ സഭയും സംയുക്തമായാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ലിമായിലെ ജീസസ് മരിയ ജില്ലയിലെ പാര്‍ക്യു പോളോണിയയിലാണ് സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.

2015 ഫെബ്രുവരി 3ന് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന പ്രമാണപത്രത്തില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചത് ബിഷപ്പ് ജിറാസോളി സ്മരിച്ചു. ജനനന്മയ്ക്കായി സ്വജീവന്‍ ബലികഴിച്ച ഈ രക്തസാക്ഷികളെ ഒന്നിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇതൊരു ചരിത്രസ്മരണ മാത്രമല്ലെന്നും, ഇവര്‍ ചിന്തിയ രക്തം നമ്മെ ശുദ്ധീകരിക്കുന്നതും, ശക്തിപ്പെടുത്തുന്നതും നമുക്ക് പ്രതീക്ഷ നല്‍കുന്നതുമാണെന്നും ബിഷപ്പ് ജിറാസോളി പറഞ്ഞു. വൈദികര്‍ നടത്തിയിരുന്ന വിദ്യാഭ്യാസപരവും, സാമൂഹിക സഹായങ്ങളും അനുസ്മരിച്ചു പോളണ്ടിലെ ഫോറിന്‍ അഫയേഴ്സ് മന്ത്രാലയത്തിലെ സെക്രട്ടറി സിമോണ്‍ സിന്‍കോവ്സ്കി വെല്‍ എഴുതിയ കത്ത് ചടങ്ങില്‍ വായിച്ചു.

1991 ഓഗസ്റ്റ് 9-ന് പരിയാക്കോട്ടോ ജില്ലയില്‍ കഴിഞ്ഞിരിന്ന മിഗ്വേല്‍ ടോമാസേക്, സ്ബിഗ്ന്യു സ്ട്രസാല്‍കോവ്സ് എന്നിവരുടെ ഭവനത്തില്‍ അതിക്രമിച്ചു കയറിയ പോരാളികളായ ‘ഷൈനിംഗ് പാത്ത്’ അംഗങ്ങള്‍ ഇവരെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. ഇപ്പോള്‍ ജെയിലില്‍ കഴിയുന്ന ഷൈനിംഗ് പാത്ത് സ്ഥാപകന്‍ അബിമായേല്‍ ഗുസ്മാന്‍ ഇവരുടെ കൊലപാതകത്തില്‍ പശ്ചാത്തപിച്ചിരിന്നുവെന്ന്‍ ചിംബോട്ടയിലെ അന്നത്തെ മെത്രാനും, രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് മുന്‍കൈ എടുക്കുകയും ചെയ്ത മോണ്‍. ലൂയിസ് ബംബാരെന്‍ 2015-ല്‍ വെളിപ്പെടുത്തിയിരുന്നു. 2015 ഡിസംബര്‍ 5ന് ചിംബോട്ടയില്‍വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അന്നത്തെ നാമകരണ തിരുസംഘം തലവനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോയാണ് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന സ്മാരക ഉദ്ഘാടന ചടങ്ങില്‍ പോളിഷ് അംബാസിഡര്‍ അന്റോണിയ മഗ്ദലേന സ്നിയാഡെക്ക കൊടാര്‍സ്ക, അപ്പസ്തോലിക ന്യൂണ്‍ഷോ ബിഷപ്പ് നിക്കോള ജിറാസോളി, സാന്‍ അന്റോണിയോ ഡെ പാദുവയിലെ ഫ്രേ മരിയന്‍ ഗോലാബ്, ചിംബോട്ടെ ബിഷപ്പ് മോണ്‍. ഏഞ്ചല്‍ സൈമണ്‍ പിയോര്‍ണോ തുടങ്ങിയവരും രണ്ടു രക്തസാക്ഷികളും അംഗമായിരുന്ന ഡിപ്ലോമാറ്റിക്ക് കോര്‍പ്സ് ഫ്രാന്‍സിസ്കന്‍ വൈദികരും, പെറുവിലെ പോളിഷ് കോളനി അംഗങ്ങളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »