News - 2024
ഹിസ്‌ബുള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാരോണൈറ്റ് സഭാതലവന്‍
പ്രവാചകശബ്ദം 11-08-2021 - Wednesday
ബെയ്റൂട്ട്: ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയ ലെബനോനിലെ ഇറാന്‍ അനുകൂല പാര്‍ട്ടിയായ ഹിസ്‌ബുള്ളയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലെബനോനിലെ മാരോണൈറ്റ് സഭാതലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ്. ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ഏകപക്ഷീയമായ സൈനീക നടപടികള്‍ സ്വീകരിക്കുവാനുള്ള ഷിയ പാര്‍ട്ടിയുടെ അവകാശത്തെ ചോദ്യം ചെയ്ത കര്‍ദ്ദിനാള്‍, തെക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് ചേര്‍ക്കപ്പെട്ട ഗോലാന്‍ കുന്നില്‍ റോക്കറ്റാക്രമണം നടത്തിയ ലെബനോന്റെ നടപടിയെ തുടര്‍ന്നാണ് ജനവാസമില്ലാത്ത പര്‍വ്വത പ്രദേശങ്ങളായ ചൌവ്വായായിലെ ഡ്രൂസ് ഗ്രാമത്തില്‍ ഇസ്രായേല്‍ ബോംബിംഗ് നടത്തിയത്.
ഇതേ തുടര്‍ന്നായിരുന്നു ഹിസ്‌ബുള്ളയുടെ റോക്കറ്റാക്രമണം. നിയന്ത്രിക്കാനാരുമില്ലാത്ത പലസ്തീനികളുടെ ആക്രമണം പോലെ എന്നാണ് ഹിസ്ബുള്ളയുടെ നടപടിയെ കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന്‍ പറയുന്ന രാജ്യത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 65 അനുസരിച്ച് മന്ത്രിസഭ പ്രതിനിധാനം ചെയ്യുന്ന നിയമങ്ങള്‍ക്കു അതീതമായി, യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഒരു പാര്‍ട്ടി അവകാശപ്പെടുന്നത് ഒട്ടുംതന്നെ സ്വീകാര്യമല്ലെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, ലെബനോന്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്നത് ശരിയാണെങ്കിലും, 1949-ലെ യുദ്ധവിരാമകരാറിനോട് ലെബനോന്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഉള്‍ക്കടല്‍ എണ്ണ ഖനനത്തേക്കുറിച്ചും, വാതക പര്യവേഷണത്തേകുറിച്ചും ഇസ്രായേലുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന കാര്യവും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. വന്‍തോതില്‍ പൊതുജന ശ്രദ്ധയും, പ്രശംസയും പിടിച്ചു പറ്റിയ കര്‍ദ്ദിനാള്‍ അല്‍ റാഹിയുടെ ഈ നിലപാട്, വിഷയത്തില്‍ മൗനം പാലിച്ചിരുന്ന ലെബനോന്‍ ഭരണകൂടത്തെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്നാണ് ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മാരോണൈറ്റ് സഭാ തലവന്റെ ഈ നിലപാട് ഹിസ്ബുള്ള അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഹിസ്‌ബൊള്ളയുടെ നടപടിയില്‍ ഡ്രൂസ് മേഖലയിലെ ജനങ്ങളും ആശങ്കയിലാണ്. ലെബനോനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുവാനാണ് ഹിസ്‌ബുള്ള ശ്രമിക്കുന്നതെന്നു ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടുത്തിടെ പ്രതികരിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക